ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് സന്ദര്‍ശക പ്രവാഹം

ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് ഗള്‍ഫ് നാടുകളില്‍നിന്ന് അറബ് വംശജരുടെ പ്രവാഹം.
യു.എ.ഇ യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് കാര്യമായ വര്‍ധന പ്രകടമായതെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാമും സാക്ഷ്യപ്പെടുത്തുന്നു.
വിനോദവും ചികിത്സയും എന്ന പാക്കേജിലാണ് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സ്വദേശികളുടെ സന്ദര്‍ശക പ്രവാഹം എന്ന് ട്രാവല്‍ ഏജന്‍സികളും വിശദീകരിക്കുന്നു. കേരളമാണ് ഇങ്ങനെ പോകുന്നവരില്‍ എണ്‍പത് ശതമാനവും ലക്ഷ്യമിടുന്നത്. നെടുമ്പാശ്ശേരി വഴിയാണ് ഈ യാത്രകള്‍ ഏറെയും.
ആറ്് മാസത്തെ ടൂറിസ്റ്റ് വിസയ്ക്കായാണ് മിക്കവരും അബുദാബിയിലെയും ദുബായിലെയും ബി.എല്‍.എസ്. ഏജന്‍സി വഴി അപേക്ഷിക്കുന്നത്. ഈദിന് മുമ്പുള്ള ദിവസങ്ങളില്‍ അബുദാബിയില്‍ നിന്ന് നിത്യേന നൂറ്് മുതല്‍ 115 വരെ വിസകളാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 250 മുതല്‍ 275 വരെ എത്തിയിട്ടുണ്ട്. 300 വിസ വരെ നല്‍കിയിരുന്ന ദുബായില്‍ അതിന്റെ എണ്ണം ഇപ്പോള്‍ നിത്യവും 650 ല്‍ ഏറെയാണ്.
കേരളത്തിന്റെയും ഇന്ത്യയുടെയും ടൂറിസം മേഖലയ്ക്ക് കാര്യമായ ഉണര്‍വ് നല്‍കുന്നതാണ് പുതിയ മാറ്റമെന്ന് ഈ രംഗത്തുള്ളവര്‍ ഏകസ്വരത്തില്‍ പറയുന്നുണ്ട്.
ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങളിലുള്ള ഇപ്പോഴത്തെ അരക്ഷിതാവസ്ഥ, ഇന്ത്യയിലെ ചുരുങ്ങിയ നിരക്കുകള്‍, കുറഞ്ഞ സമയം കൊണ്ട് എത്താവുന്ന സ്ഥലം എന്നിങ്ങനെ വിവിധ കാരണങ്ങളാണ് അറബ് വംശജര്‍ക്ക് ഇന്ത്യ പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമായി മാറാന്‍ കാരണമെന്ന് ദുബായിലെ ദേരാ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ടി.പി. സുധീഷ് പറയുന്നു.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് മുതല്‍ മടക്കയാത്രയ്ക്ക് എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ കേരളം വിപണനം ചെയ്യുന്ന \'റിലാക്‌സേഷന്‍ ആന്‍ഡ് റെജുവിനേഷന്‍\' പാക്കേജുകള്‍. അറബ് വംശജര്‍ക്ക് ആവശ്യമായ അറബി ഭക്ഷണവും അറബി സംസാരിക്കുന്ന സഹായികളെയും ഹോട്ടലുകള്‍ നല്‍കുന്നു. മിക്കവാറും എല്ലാ ഹോട്ടലുകള്‍ക്കും ഈ സീസണില്‍ 90 ശതമാനം വരെയാണ് ബിസിനസ്സ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായതിനാല്‍ കൂടെയെത്തുന്നവര്‍ക്ക് ഇടയ്ക്കിടെ നാട്ടിലേക്ക് പോയിവരാനുള്ള സൗകര്യവും സന്ദര്‍ശക പ്രവാഹത്തിന് മറ്റൊരു കാരണമാണ്.
https://www.facebook.com/Malayalivartha