അബുദാബി പാര്‍പ്പിട പദ്ധതി: 633 പുതിയ വീടുകള്‍ വിതരണം ചെയ്യും

അബുദാബി പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായ 663 വീടുകള്‍ വിതരണം ചെയ്യും. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വീടുകളുടെ വിതരണ പരിപാടി അബുദാബി മുനിസിപ്പാലിറ്റി ആഗസ്ത് 10-ന് സംഘടിപ്പിക്കും . ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഭരണകൂടത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖലിഫ അല്‍ മസ്‌റോയി പറഞ്ഞു. മുനിസിപ്പാലിറ്റി പ്രധാന കാര്യാലയത്തില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ വിതരണച്ചടങ്ങ് തുടരും .
ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഗുണഭോക്താവിന് വീടിന്റെ താക്കോലും വൈദ്യുതി കണക്ഷന്‍ ലഭിക്കാനുള്ള പത്രികയും ചേര്‍ത്താണ് കൈമാറുകയെന്നും മസ്‌റോയി പറഞ്ഞു. ചടങ്ങിനെത്തുന്ന ആളുകള്‍ക്കായി സൗജന്യ പാര്‍ക്കിങ് സംവിധാനവും ഗതാഗത വകുപ്പുമായി ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ശൈഖ് സായിദ് റോഡിനോട് ചേര്‍ന്ന മുനിസിപ്പാലിറ്റി പള്ളിയുടെ അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മുനിസിപ്പാലിറ്റി ഓഫീസിലേക്ക് വാഹന സൗകര്യവും ലഭ്യമാക്കും.
https://www.facebook.com/Malayalivartha