ഷാര്‍ജയില്‍ സ്വാതന്ത്ര്യദിന പരിപാടികള്‍

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ ആഗസ്ത് 15-ന് വെള്ളിയാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
രാവിലെ അസോസിയേഷന്‍ അങ്കണത്തില്‍ നടക്കുന്ന പതാകയുയര്‍ത്തല്‍ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, അസോസ്സിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ട് മണിക്ക് കമ്യൂണിറ്റി ഹാളില്‍ \'സ്വാതന്ത്ര്യ സമര സേനാനികളും ഇന്ത്യന്‍ സ്വാതന്ത്ര്യവും\' എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ നടക്കും. കെ.എം. ബഷീര്‍ മോഡറേറ്റര്‍ ആയിരിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റും വിവിധ സംഘടനകളും സംയുക്തമായി നടത്തുന്ന വിവിധ പരിപാടികള്‍, ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha