പ്രവാസി സംഘടന ബെസ്റ്റ് മഹല്ല് അവാര്‍ഡ് വിതരണം ചെയ്തു

പള്ളികള്‍ കേവല ആരാധനയ്ക്ക് മാത്രമല്ലെന്നും അവ സേവനകേന്ദ്രങ്ങളായും ജനങ്ങള്‍ക്ക് അത്താണിയായും പരിവര്‍ത്തിപ്പിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥധര്‍മ്മം നിറവേറ്റുന്ന ദൈവിക ഭവനങ്ങളായി പള്ളികള്‍ മാറുന്നതെന്നും പാലക്കാട് ഡി.വൈ.എസ്.പി.മുഹമ്മദ് ഖാസിം പറഞ്ഞു.
പാലക്കാട്ടുകാരുടെ പ്രവാസി സംഘടനയായ മുസ്ലീം അസോസിയേഷന്‍ ഓഫ് പാലക്കാട് ഡിസ്ട്രിക്ട് ഖത്തര്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വിവിധ സംഘടനകള്‍ക്കുകീഴില്‍ ജീവകാരുണ്യ ജനസേവന സാമൂഹിക ബോധവത്കരണ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങഅങള്‍ കാഴ്ചവെച്ച മൂന്ന് മഹല്ലുകളെയാണ് ബെസ്റ്റ് മഹല്ല് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. പതിനായിരും രൂപയും മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും അടങ്ങുന്നതാണ് അവാര്‍ഡ്.
സലഫി ജുമാസ്ജിദ് പുതുപ്പള്ളിത്തെരുവ് (കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍-കെ.എല്‍.എം), മസ്ജിദുല്‍ ഇസ്ലാഹ് പട്ടാമ്പി(കേരള നദ്‌വത്തുല്‍ മുജാഹിദീന്‍-മര്‍ക്കസുദ്ദഅ്‌വ), മദീനാ മസ്ജിദ് പട്ടാമ്പി (ജമാഅത്തെ ഇസ്ലാമി ഹിന്ദ് - കേരള) എന്നീ മഹല്ലുകള്‍ക്കുവേണ്ടി യഥാക്രമം എം.അബ്ദുല്‍ സലീം, എസ്.എം.ചെറുകോയ തങ്ങള്‍, കെ.പി.ഉമര്‍ എന്നിവര്‍ മുഖ്യാതിഥി പാലക്കാട് ഡി.വൈ.എസ്.പി. മുഹമ്മദ് ഖാസിമില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
അബ്ദു സലഫി, അബ്ദുന്നാസര്‍ എ.പി എന്നിവര്‍ മഹല്ല് സംസ്‌കരണത്തിന്റെ വഴികള്‍ എന്ന വിഷയത്തില്‍ സംസാരിച്ചു. ചടങ്ങിന് ആശംസ അര്‍പ്പിച്ചുകൊണ്ട് ഡോ.അബ്ദുല്‍ സലീം, അബൂബക്കര്‍, അബുഫൈസല്‍, എന്‍.കെ.അബ്ദുല്‍ഗനി എന്നിവര്‍ സംസാരിച്ചു.
സിജി പാലക്കാട് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങില്‍ മാപ് ഖത്തര്‍ പ്രസി.അബ്ദുറഹ്മാന്‍ ഹസനാര്‍ അധ്യക്ഷത വഹിച്ചു. വൈ.പ്രസി.പി.കെ.ഹൈദറലി സ്വാഗതവും ഹാദുി അബ്ദുറഹ്മാന്‍ പ്രാര്‍ത്ഥനയും നടത്തി. ജന.സെക്ര.അബ്ദുല്‍ അസീസ് ഹൈദര്‍ പരിപാടി നിയന്ത്രിച്ചു.
https://www.facebook.com/Malayalivartha