കുവൈത്തില്‍ ഭൂചലനം

രാജ്യത്തിന്റെ വിവിധമേഖലകളില്‍ മൂന്നുതവണ നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. മണിക്കൂറുകളുടെ ഇടവേളയില്‍ രാവിലെ രണ്ടുതവണയും ഏറ്റവും ഒടുവില്‍ തിങ്കളാഴ്ച രാത്രി കുവൈത്ത് സമയം 9.15-നുമാണ് ചലനമുണ്ടായത്.
ഇറാനില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയായാണ് കുവൈത്തിലും റിക്ടര്‍സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് -കിസര്‍ ഭൂഗര്‍ഭവിഭാഗം മേധാവി ഡോ. അബ്ദുല്ല അല്‍ ഇനേസി വെളിപ്പെടുത്തി.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന് 480 കി.മീ വടക്ക് ഇറാഖ് അതിര്‍ത്തിക്കടുത്തുള്ള അബ്ദുനാന്‍ നഗരത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 5.30-ഓടെ കുവൈത്തിന്റെ തീരപ്രദേശങ്ങളില്‍ ആദ്യ ചലനം അനുഭവപ്പെട്ടു. പിന്നീട് 7.50-നും രാത്രി 9.15-നുമായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha