ദുബൈ പൊലീസിന് മുച്ചക്ര ബൈക്കുകള്‍

ദുബൈ പൊലീസിന്റെ വാഹന നിരയിലേക്ക് മുച്ചക്ര ബൈക്കുകളെത്തെി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന ബൈക്കുകള്‍ സേനക്ക് കൈമാറി. ചെറിയ അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ വളരെ പെട്ടെന്നത്തൊനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ബൈക്കുകള്‍ പൊലീസിനെ സഹായിക്കും. പൊലീസ് കാറുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടുങ്ങിയ റോഡുകളില്‍ ബൈക്കുകള്‍ ഉപയോഗിക്കും.
നഗരത്തിന്റെ സുരക്ഷക്കായി റോന്തുചുറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് ബൈക്കുകള്‍ നല്‍കും. കൂടുതല്‍ മികവുറ്റ രീതിയില്‍ ജോലി നിര്‍വഹിക്കാന്‍ ഇത് അവരെ സഹായിക്കും. ആധുനികവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങള്‍ പൊലീസ് സേനക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈ പൊലീസ് ഉപമേധാവി മേജര്‍ ജനറല്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് റാഫി, ബ്രിഗേഡിയര്‍ അനസ് അല്‍ മത്റൂശി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha