കാര്‍ഡില്ലാതെയും എ.ടി.എമ്മില്‍ നിന്ന് പണം എടുക്കാന്‍ സംവിധാനം വരുന്നു

പണം എടുക്കാനെത്തുമ്പോള്‍ എ.ടി.എം. കാര്‍ഡ് മറന്നുപോയോ? എങ്കില്‍ അതിനും പരിഹാരമാവുന്നു. കാര്‍ഡ് ഇല്ലാതെയും 5000 ദിര്‍ഹം വരെ എടുക്കാനുള്ള സംവിധാനം ഒരുക്കുന്നത് യു.എ.ഇയിലെ പ്രമുഖ ബാങ്കുകളിലൊന്നായ റാക് ബാങ്ക് ആണ്.
മൊബൈല്‍ കാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ റാക് ബാങ്കിന്റെ ഏത് എ.ടി.എമ്മില്‍ നിന്നും പണമെടുക്കാം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇതുവഴി പണം എടുക്കാനുള്ള അപേക്ഷ നല്‍കിയാല്‍ ഒരു രഹസ്യ പിന്‍ നമ്പര്‍ എസ്.എം.എസ്. വഴി ലഭിക്കും.
24 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഈ നമ്പര്‍ നിലവിലുണ്ടാവുകയുള്ളൂ. അതിനിടയില്‍ ഇടപാടുകാരനോ അയാള്‍ ചുമതലപ്പെടുത്തുന്ന ആള്‍ക്കോ ഈ നമ്പര്‍ ഉപയോഗിച്ച് 5000 ദിര്‍ഹം വരെ എടുക്കാം.
https://www.facebook.com/Malayalivartha