ദുബായില്‍ സ്‌കൂളുകള്‍ ഈ മാസം 31-ന് തുറക്കും

വേനലവധി കഴിഞ്ഞ് ദുബായിലെ വിദ്യാലയങ്ങള്‍ ആഗസ്ത് 31-ന് തുറക്കും. 2015 ജൂലായ് രണ്ടിന് അധ്യയനവര്‍ഷം സമാപിക്കും.
ദുബായ് വിദ്യാഭ്യാസമന്ത്രാലയമാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പ്രഖ്യാപിച്ചത്. എജ്യുക്കേഷന്‍ കൗണ്‍സിലുകളുടെയും യൂണിവേഴ്‌സിറ്റിയുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ കലണ്ടര്‍. സ്‌കൂള്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രവര്‍ത്തനം ആഗസ്ത് 24-ന് ആരംഭിക്കും.
വിദ്യാലയങ്ങളിലെ ആദ്യ ടേം അവധി ഡിസംബര്‍ 21 മുതല്‍ ജനവരി എട്ടുവരെയായിരിക്കും. അധ്യാപകരുടെ അവധി ഡിസംബര്‍ 28 മുതലായിരിക്കും. 2015 മാര്‍ച്ച് 29 മുതലാണ് രണ്ടാം ടേമിലെ അവധികള്‍. ആഗസ്ത് ഒമ്പതിനായിരിക്കും ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നത്. ഈ അവധികള്‍ അധ്യാപകര്‍ക്ക് ഏപ്രില്‍ അഞ്ചുമുതലായിരിക്കും.
https://www.facebook.com/Malayalivartha