ഷോര്‍ട്ട് ഫിലിം ശില്പശാലയും മത്സരവും

അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബിലെ മലയാളി ജീവനക്കാരുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം മെസ്മറൈസ് ഷോര്‍ട്ട് ഫിലിം ശില്പശാലയും മത്സരവും സംഘടിപ്പിക്കുന്നു. നടന്‍ മുരളിയുടെ സ്മരണാര്‍ഥം സപ്തംബര്‍ 18, 19 തീയതികളിലാണ് മത്സരങ്ങള്‍. 18-ന് വൈകുന്നേരം ഏഴിന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, ശരത് സംഗീത്, ഡോ. രാജാ ബാലകൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല. 19-ന് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലും അരങ്ങേറും. പൂര്‍ണമായും യു.എ.ഇ.യില്‍ ചിത്രീകരിച്ച യു.എ.ഇ. വിസയുള്ള മലയാളി സംവിധായകരുടെ തിരഞ്ഞെടുത്ത 15 ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവ നാല് മുതല്‍ 15 മിനിറ്റുകള്‍ക്കുള്ളില്‍ ദൈര്‍ഘ്യം ഉള്ളവയായിരിക്കണം .
അന്ന് നടക്കുന്ന അവാര്‍ഡ് നിശയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000 ദിര്‍ഹം സമ്മാനമായി നല്‍കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ സാജന്‍ പള്ളുരുത്തി, റിമി ടോമി, സുബി സുരേഷ്, ധര്‍മജന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ റോഷന്‍ സാം വര്‍ഗീസ്, സുമിത്ത് മാത്യു, സുനില്‍ ജോസഫ് എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്- 0557342454, 0555889020.
https://www.facebook.com/Malayalivartha