ഫ്ലൈ ദുബായ് മൂന്ന് ആഫ്രിക്കന്‍ നഗരങ്ങളിലേക്കുകൂടി

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് മൂന്ന് ആഫ്രിക്കന്‍ നഗരങ്ങളിലേക്കുകൂടി സര്‍വീസുകള്‍ ആരംഭിക്കുന്നു.
ബറുണ്ടിയിലെ ബുജുംബുറ, റുവാണ്ടയിലെ കിഗാലി, ഉഗാണ്ടയിലെ എന്റബെ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. ഇതോടെ ഫ്ലൈ ദുബായ് സര്‍വീസുകള്‍ നടത്തുന്ന നഗരങ്ങളുടെ എണ്ണം എണ്‍പതായി ഉയര്‍ന്നു. റുവാണ്ടയിലേക്കും ബറുണ്ടിയിലേക്കും സര്‍വീസുകള്‍ ആരംഭിക്കുന്ന യു.എ.ഇ.യിലെ ആദ്യത്തെ വിമാനക്കമ്പനിയാണ് ഫ്ലൈ ദുബായ് എന്നതില്‍ ഏറെ അഭിമാനിക്കുന്നതായി സി.ഇ.ഒ. ഗെയ്ത്ത് അല്‍ ഗെയ്ത്ത് അറിയിച്ചു. 2014-ല്‍ 17 പുതിയ നഗരങ്ങളിലേക്കാണ് ഫ്ലൈ ദുബായ് സര്‍വീസ് ലക്ഷ്യമിടുന്നത്. പുതിയ സര്‍വീസുകള്‍ക്കൊപ്പം ഉഗാണ്ടയ്ക്കും ബറൂണ്ടിക്കും ഇടയില്‍ പറക്കാനും അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha