പത്താംതരം തുല്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം ചെയ്തു

കേരള പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സക്ഷരതാ മിഷനും ചേര്‍ന്ന് ദുബായ് കെ.എം.ഐ.സി.യില്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്‍വഹിച്ചു.
ദുബായ് കെ.എം.സി.സി. മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. തുല്യതാ പരീക്ഷയുടെ അധ്യപകരായ ഹൈദര്‍ ഹുദവി, ഖൈരുദ്ദീന്‍ ഹുദവി എന്നിവര്‍ ആശംസ നേര്‍ന്നു. സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശേഹീര്‍ കൊല്ലം നന്ദി പറഞ്ഞു.
ദുബായ് കെ.എം.സി.സി.യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള തുല്യതാ പരീക്ഷ സപ്തംബര്‍ ഒന്നുമുതല്‍ നാലുവരെ ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടക്കും.
പരീക്ഷാക്രമങ്ങള്‍ ഇപ്രകാരം- സപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12.15 മുതല്‍ 3.30 മണി വരെ മലയാളം. രണ്ടിന് രാവിലെ 8.15 മുതല്‍ 11.30 വരെ ഇഗ്ലീഷ്. 12.15 മുതല്‍ 2 മണിവരെ ഹിന്ദി. മൂന്നിന് രാവിലെ 8.15 മുതല്‍ 11.30 വരെ സോഷ്യല്‍ സയന്‍സ്. 12.15 മുതല്‍ 3.30 വരെ ജനറല്‍ സയന്‍സ്. നാലിന് രാവിലെ 8.15 മുതല്‍ 11.30 മണി വരെ ഗണിതശാസ്ത്രം. 12.15 മുതല്‍ 2 മണിവരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ക്രമത്തിലാണ് പരീക്ഷ.
https://www.facebook.com/Malayalivartha