മഞ്ചേരി സി.എച്ച്. സെന്‍റര്‍ പ്രചരണ കണ്‍വെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ച് വരുന്ന സി.എച്ച്.സെന്‍ര്‍ ആസ്ഥാന മന്ദിര നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്ന ഫണ്‍ട് സമാഹരണം വിജയിപ്പിക്കാന്‍ ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രചരണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
സി.എച്ച്.സെന്‍റര്‍ ഭാരവാഹികളായ അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ് എന്നിവര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന മന്‍ജേരി സി.എച്ച്.സെന്‍റര്‍ പുതിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ വിപുലമാക്കുന്നതിെന്‍റ ഭാഗമായാണ് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും സൗജന്യമായി വിതരണം ചെയ്യുന്ന സി.എച്ച്.സെന്‍റര്‍ ആംബുലന്‍സ് സേവനവും പാവപ്പെട്ട വിദ്ധ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും നല്‍കിവരുന്നുണ്‍ട്. കാറ്റര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടി എസ്.എ.എം.ബഷീര്‍ ഉല്‍ഘാടനം ചെയ്തു. പി.പി.അബ്ദുറഷീദ് അദ്ധ്യക്ഷത വഹിച്ചു. ഫണ്‍ട് ഉല്‍ഘാടനം അലി ഇന്‍റര്‍നാഷണല്‍ ബിസിനസ് ഡവലപ്‌മെന്‍റ് മാനേജര്‍ നൗഫല്‍ മുഹമ്മദ് ഈസ്സയില്‍ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി നേതാക്കള്‍ നിര്‍വ്വഹിച്ചു. ഖത്തര്‍ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്‍റ് എന്‍.കെ.അബ്ദുല്‍വഹാബ് , സെക്രട്ടറി സലീം നാലകത്ത് , സി.വി.ഖാലിദ്, കെ.മുഹമ്മദ് ഈസ്സ, ടി.എ.ജെ. ഷൗഖത്ത്, അബ്ദുല്‍കരീം (എം.ഇ.എസ്) എന്നിവര്‍ പ്രസംഗിച്ചു. സവാദ് വെളിയംകോട് സ്വാഗതവും അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി നന്ദിയുംപറഞ്ഞു.
https://www.facebook.com/Malayalivartha