വാലെന്റൈന്‍സ് ഡേയിലെ ഭ്രാന്തന് ഇടപാട്! നടിയുടെ ഫോട്ടോയില്‍ പൂജ ചെയ്യുന്നത് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചുള്ള വിര്‍ജിന്‍ ട്രീ നിര്‍മ്മിച്ച്
മുംബൈയിലെ ഒരു കോളേജ് ഹോസ്റ്റലില്‍ നടക്കുന്ന ഇടപാടാണ് മേല്‍പ്പറഞ്ഞത്. ഇവിടെ പഠിക്കുന്ന 'സിംഗിളായുള്ള' ഹിന്ദു കോളേജ് വിദ്യാര്‍ത്ഥികള്‍ കോളേജ് ഹോസ്റ്റലില്‍ ഒത്തുകൂടി 'ഡാംദമി മായി' എന്ന പേരില്‍ ഒരു നടിയെ തെരഞ്ഞെടുത്ത് അവരുടെ ചിത്രത്തില്‍ പൂജ അര്‍പ്പിക്കും. ഇത്തവണ അതിന് അവര്‍ തെരഞ്ഞടുത്തതാകട്ടെ ബോളിവുഡ് സുന്ദരി ദിഷ പതാനിയെയും.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വൈഭവ് സിംഗ് എന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയും കൂട്ടുകാരും മീറ്റിംഗ് കൂടിയാണ് ദിഷയെ ഇതിന് വേണ്ടി തെരഞ്ഞെടുത്തത്. ഇതിന്റെ രീതികള്‍ ഇനി പറയുന്നപോലെയാണ്, ഒരു നടിയെ തെരഞ്ഞെടുത്ത് അവരുടെ ചിത്രത്തിന് മുന്നില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ച് ഒരു വിര്‍ജിന്‍ ട്രീ നിര്‍മ്മിക്കും. എന്നിട്ട് ഫെബ്രുവരി പതിനാല് രാവിലെ അതില്‍ പ്രത്യേക പൂജകള്‍ നടത്തും.
ഇവരുടെ വിശ്വാസമനുസരിച്ച് ഈ പൂജ നടത്തി ഒരു വര്‍ഷത്തിനകം ഒരു വിദ്യാര്‍ത്ഥിയുടെ വിര്‍ജിനിറ്റി നഷ്ടപ്പെടും എന്നാണ്.
https://www.facebook.com/Malayalivartha