കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കാശുകണ്ടെത്തുന്നതിന് കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടുന്നു

യു.കെയിലെ കെന്റില്‍ നിന്നുള്ള ഷെറില്‍ പ്രുധം തന്റെ പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അതൊരു മകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.
എന്നാല്‍ ഇത്ര വലിയ ഒരു കുടുംബത്തെ പോറ്റാന്‍ ഷെറിലിനും , ഭര്‍ത്താവിനും അത്രയധികം സാമ്പത്തികശേഷിയുണ്ടോ എന്ന ചോദ്യത്തിന് ആഴ്ചയില്‍ 20 മണിക്കൂര്‍ വീതം രണ്ടു പേരും ജോലി ചെയ്യുന്നുണ്ട് എന്നാണ് മറുപടി.
ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ ഇത്ര വലിയ കുടുംബത്തെ നിലനിര്‍ത്താനാവുമോ എന്നാരും ചിന്തിച്ചു പോകും. അവിടെയാണ് യുകെയിലെ നിയമങ്ങളുടെ പ്രസക്തി. അവിടെ ശിശുപരിപാലനത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്ന നിയമങ്ങളാണുള്ളത്.
കുടുംബത്തിലെ ഓരോ കുഞ്ഞിനും ചൈല്‍ഡ് അലവന്‍സുകളും, കുഞ്ഞിനെ നോക്കാന്‍ സമയം ചെലവഴിക്കുന്ന മാതാപിതാക്കള്‍ക്ക് നികുതിയിളവുകളും പാര്‍പ്പിട സംബന്ധമായ സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇതു കൂടാതെ ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍, ആശ്രയമില്ലാത്ത മുതിര്‍ന്നവരെ താമസിപ്പിച്ചിരിക്കുന്ന ഇടങ്ങളില്‍, കെയര്‍ ഗിവര്‍ ആയി ജോലി ചെയ്താല്‍ നികുതിയിളവുകളും കിട്ടും.
ഒരു കുടുംബത്തിന്റെ വരവു ചെലവു കണക്കുകള്‍ നികുതി വകുപ്പിനു സമര്‍പ്പിക്കുമ്പോള്‍ ആ വര്‍ഷം ആ കുടുംബത്തിന് നികുതി ഇളവ് ഇനത്തില്‍ നല്‍കേണ്ട തുക എത്രയെന്ന് കണക്കാക്കി സര്‍ക്കാരില്‍ നിന്നും അത് അവര്‍ക്കു കിട്ടും. ചുരുക്കത്തില്‍ 26,000 പൗണ്ടാണ് ചൈല്‍ഡ് അലവന്‍സായി പരമാവധി നല്‍കാവുന്ന തുക എന്ന സര്‍ക്കാരിന്റെ നയത്തെ, സര്‍ക്കാരിന്റെ തന്നെ മറ്റൊരു നയമായ കെയര്‍ ഗിവര്‍ക്കുള്ള നികുതിയിളവു കൊണ്ട് പ്രതിരോധിക്കുകയാണ് ഷെറിലും കുടുംബവും.
മാതാപിതാക്കള്‍ രണ്ടു പേരില്‍ ആര്‍ക്കും 50,000 പൗണ്ടില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം ഇല്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്കാണ് ചൈല്‍ഡ് അലവന്‍സ് ലഭിക്കുന്നത്. ആദ്യ കുഞ്ഞിന് ആഴ്ച തോറും ഇരുപതു പൗണ്ടും അതു കഴിഞ്ഞുള്ള ഓരോ കുഞ്ഞിനും 14 പൗണ്ടോളവുമാണ് നല്‍കുന്നത്. അതായത് വര്‍ഷം തോറും ആദ്യ കുഞ്ഞിന് 1000 പൗണ്ടും മറ്റുള്ള ഓരോ കുഞ്ഞുങ്ങള്‍ക്കും 700 പൗണ്ടും ലഭിക്കും.
ഇപ്രകാരം സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് പൗണ്ട് തുക കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങുന്നതിനും വിദേശ രാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതിനുമൊക്കെയായി മാറ്റി വയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഷെറില്‍ വെളിപ്പെടുത്തുന്നു. പ്രാദേശിക കൗണ്‍സില്‍ അനുവദിച്ചു നല്‍കിയിട്ടുള്ള 5ബെഡ്‌റൂമുള്ള വീട്ടില്‍ സുഖവാസത്തിലാണ് ഷെറിലും കുടുംബവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha