ഫേസ്ബുക്കിൽ ഇത്തരകാരുടെ റിക്വസ്റ്റുകൾ സ്വീകരിക്കാതിരുന്നാൽ നിങ്ങൾ രക്ഷപ്പെടും; വലയിൽ വീണാൽ നിങ്ങളുടെ രഹസ്യങ്ങൾ പുറത്ത്, മുന്നറിയിപ്പാണിത്

സോഷ്യൽ മീഡിയയിൽ പെൺകുട്ടികളുടെ അക്കൗണ്ട് കണ്ടാൽ റിക്വസ്റ്റ് കൊടുക്കാനും പെൺകുട്ടികളോട് ചാറ്റ് ചെയ്യാനുമായി താല്പര്യം കൂടുതലുള്ള നിരവധി ആളുകളുണ്ട്. ഇത്തരത്തിൽ പണികൾ കിട്ടിയ അക്കൗണ്ടുകളും നിരവധിയുണ്ട്. പെൺകുട്ടികളുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ദിനം പ്രതി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ കൂടിവരികയാണ്. ഇങ്ങനെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണവുംതട്ടിയെടുക്കാറുണ്ട് പലരുടെയും മാനവും പോകാറുണ്ട്. ഫേസ്ബുക്കിലൂടെയും ഇൻസ്റാഗ്രാമിലും വാട്സാപ്പിലും ചതിവ് വിഡിയോകളും നഗ്നതാ പ്രദർശനവും പതിവ് വാർത്തകളാണ്. ഇത്തരം ചതിവുകൾ നേരെത്തെ മനസ്സിൽ കണ്ടിരുന്നാൽ രക്ഷ നേടാനാകും.
ഇത്തരം വ്യാജ അക്കൗണ്ടുകൾ രാജ്യ സുരക്ഷയെവരെ ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യ സുരക്ഷയെ ബാധിക്കുന്ന റിപ്പോർട്ടുകൾ ചാരന്മാർ വ്യാജ അക്കൗണ്ടിലൂടെ തട്ടിയെടുക്കുന്നതായി നേരെത്തെ തന്നെ പറഞ്ഞിരുന്നു. ഫേസ്ബുക് പോലുള്ള സോഷ്യൽമീഡിയയിൽ നിന്നും വരുന്ന ഫ്രണ്ട് റിക്വിസ്റ്റുകൾ സൂക്ഷിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശങ്ങൾ. അറിയാത്ത പെൺകുട്ടികളുടെ റിക്വിസ്റ്റുകളുടെ ഉദ്ദേശം മറ്റുചിലതാണെന്ന് ഊഹിക്കാവുന്നേതെയുള്ളു. അതിനാൽ തന്നെ അവയിലേക്ക് ചെന്ന് ചാടരുത്. സ്മാർട്ട് ഫോണിലൂടെ ചാറ്റ് ചെയ്യുന്നത് വിവരങ്ങളും ലൊക്കേഷനും അറിയുവാൻ സാധിക്കും. ഇത്തരം ചതികളിൽ നിന്നും രക്ഷനേടാൻ പ്രത്യകം ശ്രദ്ധിക്കണമെന്നും സൈബർ വിദഗ്ദ്ധർ പറയുന്നുണ്ട്.
അറിയാത്തവരിൽ നിന്നും വരുന്ന റിക്വിസ്റ്റുകൾ സ്വീകരിക്കുകയും അവരോട് ചാറ്റിങ്ങിനു പോയാൽ ഭാവിയിൽ വൻ ചതി അനുഭവിക്കേണ്ടി വരും. നഗ്‌ന വീഡിയോ ഫോൺ കോളുകളിലൂടെ ചതിക്കപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ് ഇപ്പോൾ. നഗ്‌ന വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് ഭീക്ഷണി പെടുത്തുന്ന സംഘം രാജ്യത്തിനകത്തും പുറത്തും നിരവധിയുണ്ട്. ഇത്തരക്കാരിൽ നിന്നും രക്ഷപ്പെടുക എന്നതാണ് ഏറ്റവും ഉചിതമായ നടപടി എന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.
ഫേസ്ബുക് ഉപയോഗിക്കുമ്പോൾ നമ്മൾ എപ്പോഴും ശ്രദ്ധ ഉള്ളവർ ആയിരിക്കണം. അപരിചതരുമായുള്ള സന്ദശങ്ങൾ ഒഴിവാക്കുക,പബ്ലിക് ഗ്രൂപ്പുകളിൽ ആവശ്യമില്ലാത്ത പോസ്റ്റുകൾ ഷെയർ ചെയ്യരുത്. സ്വന്തം അക്കൗണ്ടുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഫേസ്ബുക്കിൽ പോസ്റ്റുചെയ്യപെടുന്ന ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കുക. ഫേസ്ബുക്കിലൂടെ വ്യക്തി പരമായോ മത സ്പർദ്ധ ഉയർത്തുന്ന രീതിയിലോ ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കുക.
തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചതിക്കുഴിയിൽ നിന്നും രക്ഷനേടാനാകുമെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
https://www.facebook.com/Malayalivartha