ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം ഒരുക്കി പോർച്ചുഗിൽ ; 516 മീറ്റർ ദൂരം, ചിലവ് 20 കൊടിക്കും മുകളിൽ

കാല് നടയാത്രക്കാർക്ക് ഏറ്റവും നീളം കൂടിയ തൂക്കുപാലം തുറന്ന് പോർച്ചുഗിൽ. "അരൂക" എന്നാണ് തൂക്കുപാലത്തിന് നൽകിയ പേര്. ഇതിന്റെ നീളം 516 മീറ്റർ ആണ്. 10 മിനിറ്റ് യാത്രയാണ് ഈ പാലത്തിലൂടെ ഉള്ളത്.
യുനെസ്കോ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായ അരൂക ജിയോപാര്‍ക്കിനു മുകളിലായാണ് പാലം. സ്ഥിതിചെയ്യുന്നത്. ഇംഗ്ലീഷ് അക്ഷരം 'v' യുടെ ആകൃതിയിലാണ് അരൂക പണികഴിപ്പിച്ചിരിക്കുന്നത്. ഇരുവശവും കോണ്‍ക്രീറ്റ് ടവറുകളിൽ നിന്നും സ്റ്റീല്‍ കേബിളുകള്‍ ഉപയോഗിച്ചാണ് പാലം താങ്ങി നിര്‍ത്തിയിരിക്കുന്നത്...
ചുറ്റും പർവ്വതനിരകലളും പച്ചപ്പും നിറഞ്ഞ താഴ്വര ആയതിനാൽ തൂക്കുപാലത്തിലൂടെ ഉള്ള യാത്ര വളരെ മനോഹരമാണ്. അരൂക ജിയോപാർക്കിലൂടെ ഒഴുകുന്ന പൈവ നദിക്ക് 175 മീറ്റർ മുകളിലായതിനാൽ കാഴ്ചയുടെ ഭംഗി ഇരട്ടിക്കുന്നു.
അരൂകയുടെ പൂർണ്ണ നാമം 'അരൂക ജിയോപാര്‍ക്ക് എന്നാണ്. ഇതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത് 2018ലാണ്. വിദേശവാസികൾക്ക് മെയ് മൂന്നുമുതൽ പ്രവശനം തുറന്ന് കൊടുത്തിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക.
https://www.facebook.com/Malayalivartha