അത്ഭുത കാഴ്ച്ചകളുമായി ഭൂമിക്കടിയിലെ നഗരം; പതിനെട്ട് നില കെട്ടിടങ്ങള്‍; ആധുനീക നഗരജീവിതത്തിന്റെ ശേഷിപ്പുകള്‍ക്ക് ആയിരം വര്‍ഷം പഴക്കം

ലോകത്തിന് അത്ഭുതമായി തുര്‍ക്കിയിലെ ഈ ഭൂമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന സ്ഥലമാണ്. വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഈ ഭൂമിക്കടയിലെ നഗരം കണ്ടെത്തിയത്.
ഡെരിന്‍കുയു എന്ന അത്ഭുത നഗരം അങ്ങനെയാണ് ലോകം കാണുന്നത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.
ബൈസാന്റിന്‍ കാലത്ത് എ.ഡി. 7801180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങലും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha