Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ആ കുട്ടി രക്ഷപ്പെട്ടതെങ്ങനെ? വീഡിയോ കാണൂ...

15 NOVEMBER 2017 10:47 AM IST
മലയാളി വാര്‍ത്ത

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ സുരക്ഷക്ക് പേരു കേട്ടവരാണ്. വാഹനത്തിലെ യാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും വോള്‍വോ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നുണ്ട്. എമര്‍ജന്‍സി ബ്രേക്കിങ് ഉള്‍പ്പെടെയുള്ള വോള്‍വോയുടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. ചീറിപ്പാഞ്ഞു വരുന്ന വോള്‍വോ ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

നോര്‍വേയിലാണ് സംഭവം. ബസില്‍ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികളിലൊരാള്‍ക്കാണ് വോള്‍വോയുടെ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമര്‍ജെന്‍സി ബ്രേക്കിങ് സിസ്റ്റത്തിന്റെ കാര്യക്ഷമതയില്‍ ജീവന്‍ തിരിച്ചു കിട്ടിയത്.

ബസിന്റെ പുറകിലൂടെ വാഹനങ്ങള്‍ നോക്കാതെ റോഡ് ക്രോസ് ചെയ്‌തോടുന്ന കുട്ടിയെ െ്രെഡവര്‍ കാണുന്നത് അവസാന നിമിഷത്തിലാണെന്നു വീഡിയോ വ്യക്തമാക്കുന്നു. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയില്‍പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

െ്രെഡവര്‍ ബ്രേക്ക് അകര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുന്ന അത്യാധുനിക സുരക്ഷാ സംവിധാനമാണിത്. മാത്രമല്ല സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ െ്രെഡവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നല്‍കും. വോള്‍വോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളുടെ പ്രധാന സുരക്ഷ ഫീച്ചറാണ് ഈ എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം.

ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. പ്രത്യേക കംപ്യൂട്ടര്‍ സംവിധാനത്തിന്റെ നിയന്ത്രണത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവക്കൊപ്പം മറ്റേത് പ്രതിബന്ധവും ഈ സംവിധാനം എളുപ്പത്തില്‍ തിരിച്ചറിയുകയും െ്രെഡവര്‍ ബ്രേക്ക് അമര്‍ത്താന്‍ വൈകിയാല്‍ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്.

എന്തായാലും തലനാരിഴക്ക് കുട്ടി രക്ഷപ്പെടുന്ന ഈ വീഡിയോ വൈറലായതോടെ പരസ്യചിത്രങ്ങളെക്കാളും ഗുണം വോള്‍വോയ്ക്ക് ലഭിക്കും എന്നുറപ്പ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (3 minutes ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (19 minutes ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (39 minutes ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (48 minutes ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (58 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (1 hour ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (1 hour ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (2 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (11 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (12 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (12 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (12 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (12 hours ago)

Malayali Vartha Recommends