ആയിരം കണ്ണുമായി കാത്തിരിക്കുന്നു ട്രെയിനില്‍ കണ്ട ആ ഡ്രീം ഗേളിനെ...!

വാരണം ആയിരം സിനിമയിലെ ആ പ്രണയ രംഗം ആരുടെയും മനസ്സില്‍ നിന്ന് അത്ര പെട്ടെന്ന് മായുന്ന ഒന്നല്ല. കണ്ണുകൊണ്ട് സൂര്യ പ്രണയം പറഞ്ഞ ആ സീന്‍ അത്ര മനോഹരമായിരുന്നു. ഒടുവില്‍ ആ കാമുകിയെ കണ്ടെത്താനും അവള്‍ തന്നെ തിരിച്ചറിയുവാനുമായി അതേ ടീഷര്‍ട്ടുമണിഞ്ഞ് അമേരിക്ക വരെ പോയി ആ കാമുകന്‍. ഇതൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന് സംശയിച്ചിട്ടുണ്ടെങ്കില്‍, ഇതല്ല ഇതുക്കും മേലെ നടക്കും എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ജീവിതത്തില്‍ മറ്റൊരു കാമുകന്‍.
ബിശ്വജിത്ത് പഠാര്‍ ആണ് ജീവിതകഥയിലെ സൂപ്പര്‍ ഹീറോ കാമുകന്‍. ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ 4000 പോസ്റ്ററാണ് കൊല്‍ക്കത്തക്കാരനായ ബിശ്വജിത്ത് പതിച്ചത്. കോന്നഗര്‍ മുതല്‍ ബാലി വരെ ആറു കിലോമീറ്റര്‍ ദൂരത്തില്‍ പോസ്റ്ററുകളുണ്ട്. ഇതു കൂടാതെ തന്റെ പ്രണയം പറയുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമും നിര്‍മ്മിച്ചു. ഫോണ്‍ നമ്പറും ഷോട്ട് ഫിലിം ലിങ്കും പെണ്‍കുട്ടിയെ കണ്ട ദിവസമുള്ള വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.
എനിക്കറിയാം ഞാന്‍ ചെയ്യുന്നത് നിസ്സാര വട്ടൊന്നുമല്ലെന്ന്, പക്ഷേ എനിക്ക് വെറൊന്നും ചെയ്യാനില്ല. അത് ആദ്യ ദര്‍ശനത്തിലെ പ്രണയമായിരുന്നു. അവളെ എന്റെ മനസ്സില്‍ നിന്നു കളയാന്‍ കഴിയുന്നില്ല, ബിശ്വജിത്ത് പറയുന്നു.

ജൂലൈ 23-നാണ് ഓഫീസില്‍ നിന്ന് മടങ്ങും വഴി തന്റെ നായികയെ കണ്ടത്. എന്നാല്‍ പിന്നീടവളെ കണ്ടെത്താനായില്ല. സര്‍ക്കാര്‍ ജോലിക്കാരനായ ബിശ്വജിത്ത് എല്ലാ ദിവസവും, അവളെ കണ്ടപ്പോള്‍ ധരിച്ചിരുന്ന ടീഷര്‍ട്ടുമിട്ട് ജോലി കഴിഞ്ഞ് എന്നും സ്‌റ്റേഷനില്‍ കാത്തു നില്‍ക്കാറുണ്ട്. 'എനിക്കവളെ അപമാനിക്കണമെന്നോ അവളെ എന്തെങ്കിലും പ്രശ്‌നത്തിലേയ്ക്ക് തള്ളിവിടണമെന്നോ ആഗ്രഹമില്ല. ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അവളെ കണ്ടെത്താനാണെന്ന് അവളറിയണം. അവള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവള്‍ എന്നെ വിളിക്കണം, അതിനു വേണ്ടിയാണ്' ബിശ്വജിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha


























