പ്രസാദഊട്ടില്‍ പങ്കെടുത്തത് 25,000 പേര്‍, അവസാനിച്ചത് ഏഴുമണിക്കൂര്‍ കഴിഞ്ഞ്!

അഷ്ടമിരോഹിണിയുടെ ഭാഗമായുള്ള കണ്ണന്റെ പിറന്നാള്‍സദ്യ ഗുരുവായൂരില്‍ ഏഴുമണിക്കൂറിലേറെ നേരം നീണ്ടു. 25,000ത്തില്‍ ഏറെ ഭക്തരാണ് സദ്യയുണ്ടത്.
രാവിലെ ഒന്‍പതുമുതല്‍ രണ്ടുവരെയായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും അവസാനിക്കുമ്പോള്‍ നാലുമണി കഴിഞ്ഞു.
സദ്യ നിശ്ചയിച്ചിരുന്നത് 20,000 പേര്‍ക്കാണ്. എന്നാല്‍, ഉച്ചയ്ക്ക് രണ്ടുമണിയാകുമ്പോഴേയ്ക്കും ഉദ്ദേശിച്ചതിലുമപ്പുറം കടന്നു. അപ്പോഴേയ്ക്കും കൂടുതല്‍ ഭക്ഷണം തയ്യാറാക്കിയതിനാല്‍ ഇടവേളയില്ലാതെ കൊടുക്കാനുമായി.
ക്ഷേത്രത്തിന്റെ അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ പ്രത്യേക പന്തലിലുമായിരുന്നു സദ്യ വിളമ്പിയത്. ഉത്സവത്തിനും ഏകാദശിക്കും പതിവുണ്ടെങ്കിലും അഷ്ടമിരോഹിണിദിനത്തില്‍ ആദ്യമായാണ് തെക്കേനടയില്‍ വിശാലമായ പന്തലിടുന്നത്.
ഒരേസമയം രണ്ടായിരത്തോളംപേര്‍ക്കിരിക്കാവുന്ന സൗകര്യമുള്ളതായിരുന്നു പന്തല്‍. പ്രസാദഊട്ട് നിയന്ത്രിച്ചത് ദേവസ്വം ജീവനക്കാരായിരുന്നു.
https://www.facebook.com/Malayalivartha


























