കല്യാണപ്പെണ്ണിന്റെ വക സ്‌പെഷ്യല്‍ ചിയേഴ്‌സ് നല്‍കുന്ന വ്യത്യസ്തമായ ഒരു വിവാഹ വസ്ത്രം

സ്കോട്ട്ലന്‍ഡില്‍, എഡിന്‍ബര്‍ഗിലെ പില്‍ട്ടണിലുള്ള കെല്ലി മക്മില്ലന് തന്റെ വിവാഹവസ്ത്രത്തെക്കുറിച്ച് വ്യക്തമായ സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. വധുവിന്റെ വിവാഹവസ്ത്രത്തില്‍ നാലു നിരയിലായി 50 ഗ്ലാസുകള്‍ എങ്കിലും ഉണ്ടാവണമെന്നും!
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് വധു കെല്ലി മക്മില്ലനോട് സംസാരിച്ചശേഷം ഗ്ലാസെടുത്തു പോകാം. അല്ലെങ്കില്‍ ഷാംപെയ്ന്‍ നുണഞ്ഞുകൊണ്ടു കെറിയോടു സംസാരിക്കുകയുമാവാം.
ഡേവിഡ് റൈറ്റ് എന്നയാള്‍ 30 കിലോ സ്റ്റീലിലാണ് വസ്ത്രത്തിനാവശ്യമായ കൂട് തയാറാക്കിയത്. ഉരുക്കില്‍ നിര്‍മിച്ച ഈ കൂട്ടിലാണ് നാലു നിരയിലായി 50 ഗ്ലാസുകള്‍ തൂക്കിയിട്ടത്.
ഗൗണിന്റെ വിരിഞ്ഞു നില്‍ക്കുന്ന കീഴ്ഭാഗത്തിനു സമാനമായ ആകൃതിയില്‍ നിര്‍മിച്ചശേഷം ഫ്രെയിമിനു വെള്ള നിറം അടിക്കുകയായിരുന്നു. ഗ്ലാസുകള്‍ കൊളുത്തി ഇടാന്‍ കര്‍ട്ടന്‍ ഹുക്കുകളാണ് ഉപയോഗിച്ചത്.

സ്റ്റീല്‍ കൂടിനു ഭാരമുള്ളതിനാല്‍ കെല്ലിക്ക് അതുമായി നടക്കാന്‍ സാധിക്കില്ല. എന്നാല്‍ പിന്നിലെ വീതിയുള്ള ഭാഗത്തിലൂടെ അനായാസം കൂട്ടിലേക്കു കയറാനും ഇറങ്ങാനും സാധിക്കും. തന്റെ വിവാഹ ശേഷം ഇത് വാടകയ്ക്കു കൊടുക്കാനുള്ള പദ്ധതിയിലാണ് കെറി.
https://www.facebook.com/Malayalivartha


























