ആഡംബര പ്രിയരെ ഇതിലേ...

90 കോടി രൂപയുടെ വജ്രം കണ്ടെത്തി എന്നതാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. ലോകത്തെ സ്ത്രീ ജനങ്ങളെ ആകെ കൊതിപ്പിക്കുന്ന ഈ വാര്‍ത്ത ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് വരുന്നത്.
ആഫ്രിക്കയിലെ ലെസോതോസ് മൊതായേ ഖനിയില്‍ നിന്നാണ് മൈനിങ് കമ്പനിയായ ലുകാപ് 89 കാരറ്റ് വരുന്ന തനി മഞ്ഞ വജ്രം കുഴിച്ചെടുത്തു.
അടുത്തിടെ 25 കാരറ്റ് മഞ്ഞ വജ്രവും കമ്പനിക്ക് ഖനനത്തില്‍ ലഭിച്ചിരുന്നു. ഏകദേശം 90 കോടി രൂപയാണ് കുഴിച്ചെടുത്ത മഞ്ഞ വജ്രത്തിന്റെ മതിപ്പ് വില.
ഇപ്പോള്‍ ലഭിച്ച വജ്രത്തിന് ലോകത്തില്‍ കണ്ടെത്തിയതില്‍ അഞ്ചാം സ്ഥാനമാണ്. നൈട്രജന്‍ ആറ്റത്തിന്റെ സാന്നിധ്യമാണ് വജ്രത്തിന് ഈ മഞ്ഞ നിറം നല്‍കുന്നത്.
പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഭാരതത്തിലാണ് ആദ്യം വജ്രം കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത് എന്നാണ് പറയുന്നത്. ആന്ധ്രാപ്രദേശിലെ ഗോല്‍കൊണ്ട ഖനിയില്‍ നിന്നാണ് കോഹിനൂര്‍ രത്‌നം കുഴിച്ചെടുത്തത്.
20 കോടി ഡോളര്‍ വിലമതിക്കുന്ന 105 കാരറ്റ് വജ്രമായ കോഹിനൂര്‍ രത്‌നം 1850-ല്‍ വിക്ടോറിയ രാജ്ഞിക്ക് മഹാരാജാ രഞ്ജിത് സിങ് സമ്മാനിച്ചതാണെന്നാണ് ബ്രിട്ടന്റെ വാദം.
https://www.facebook.com/Malayalivartha


























