ജൂഡി ഗാര്‍ലന്‍ഡിന്റെ മോഷണം പോയ, ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു

അന്തരിച്ച അമേരിക്കന്‍ നടിയും ഗായികയുമായ ജൂഡി ഗാര്‍ലന്‍ഡ, 1939-ല്‍ പുറത്തിറങ്ങിയ ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചിരുന്ന ചുവന്ന വൈരക്കല്ലുകള്‍ പതിച്ച ചെരിപ്പുകള്‍ കണ്ടെടുത്തു.
മിന്നസോട്ടയിലെ മ്യൂസിയത്തില്‍ നിന്ന് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം പോയ ചെരുപ്പുകള്‍ ആണ് ഇവ.
2005-ല്‍ മ്യൂസിയത്തിന്റെ ജനാല തകര്‍ത്താണ് കോടികള്‍ വിലമതിക്കുന്ന ചെരുപ്പുകള്‍ മോഷ്ടിക്കപ്പെട്ടത്.
ചെരുപ്പ് കണ്ടെത്തുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് ഒരു ആരാധകന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോഷണം നടന്നിട്ട് പത്ത് വര്‍ഷമായിട്ടും ചെരുപ്പ് കണ്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.
ചെരുപ്പ് കണ്ടെടുത്തതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. എങ്കിലും അവ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.
അവയ്ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് വെളിവായി. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് എഫ്ബിഐ പ്രത്യേക ഏജന്റ് ഷോണ്‍ സന്‍ബോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























