ആത്മഹത്യ ചെയ്യാന്‍ വിഴുങ്ങിയ ടൂത്ത് ബ്രഷ് പുറത്തെടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം!
കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ടൂത്ത് ബ്രഷ്. ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവശ്യയിലെ ഷെന്‍സ്‌ഹെന്നിലുള്ള ആശുപത്രിയില്‍ വച്ചാണ് 51-വയസുകാരനായ ഒരാളുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ ബ്രഷ് എടുത്തത്. എന്നാല്‍ 14 സെന്റീമീറ്റര്‍ നീളമുള്ള ഈ ബ്രഷ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന്റെ വയറ്റില്‍ എത്തിയതാണെന്നുള്ളതാണ് ഏറെ ആശ്ചര്യകരം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യുവാനാണ് താന്‍ ബ്രഷ് വിഴുങ്ങിയതെന്ന് അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. പക്ഷെ ബ്രഷ് ശരീരത്തിന് അകത്തായിരുന്നുവെങ്കിലും മറ്റ് പ്രശ്‌നങ്ങളൊന്നും തോന്നാതിരുന്നത് കൊണ്ടാണ് താന്‍ ചികിത്സ തേടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അടുത്തിടെ വയറ് വേദന കലശലായതിനെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. സ്‌കാന്‍ ചെയ്തപ്പോള്‍ ചെറുകുടലിന്റെ തുടക്കഭാഗത്തായി എന്തോ വസ്തു ഉണ്ടെന്ന് കണ്ടെത്തി. അപ്പോഴാണ്, മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന തനിക്ക് 20 വര്‍ഷം മുമ്പ് എച്ച് ഐ വി ബാധ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ നിരാശയില്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചു കൊണ്ട് താന്‍ ടൂത്ത് ബ്രഷ് വിഴുങ്ങിയിരുന്നുവെന്നും ഇപ്പോള്‍ സ്‌കാനില്‍ തെളിഞ്ഞത് ആ പഴയ ബ്രഷ് ആയിരിക്കാമെന്നും ലി എന്ന അയാള്‍ ഡോക്ടറോട് പറഞ്ഞത്.
ഏതായാലും ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം പൂര്‍ണആരോഗ്യവാനായെന്നാണ് ആശുപത്രി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ബ്രഷിലെ രോമങ്ങളെല്ലാം ദ്രവിച്ചുപോയിരുന്നു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് എച്ച് ഐ വി ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനു ശേഷം അയാള്‍ ബ്രഷിന്റെ കാര്യം മറന്നുപോയിരുന്നു. പിന്നീട് മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കുകയും എച്ച് ഐ വി-യ്ക്ക് ചികില്‍സ തേടുകയും ചെയ്തു. രോഗവിമുക്തി നേടിയതിനു ശേഷം വിവാഹിതനായ ലി-യ്ക്ക് ആരോഗ്യമുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് ഉള്ളത്.
https://www.facebook.com/Malayalivartha