ആരാടാ ഈ വേലി ഇവിടെ കൊണ്ടുകെട്ടിയത്... വേലി കടക്കാന്‍ പെടാപ്പാട് പെടുന്ന ഒരു മദ്യപന്റെ ദൃശ്യങ്ങള്‍ ചിരിയുണര്‍ത്തുന്നു!

മലയാളികളെ ഏറ്റവും അധികം രസിപ്പിച്ച മദ്യപ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത് അയ്യപ്പ ബൈജുവാണ്. കുടിച്ച് 'പാമ്പായും' ആടിയും തര്‍ക്കുത്തരം പറഞ്ഞുമൊക്കെ നിരവധി വേദികളില്‍ അയ്യപ്പ ബൈജു താരമായിട്ടുണ്ട്. റോഡിലോ വഴിവക്കിലോ അയ്യപ്പ ബൈജുവിനെ പോലെ മദ്യപിച്ച് ബോധം പോയി ആടി നടക്കുന്ന ഒരാളെയെങ്കിലും ജീവിതത്തില്‍ നേരിട്ടു കണ്ടിട്ടില്ലാത്തവരും വിരളമായിരിക്കും.
മദ്യലഹരിയിലുള്ള ഒരാള്‍ ഒരു വേലി കടക്കാന്‍ നടത്തുന്ന തത്രപ്പാടുകളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പാറിപ്പറക്കുകയാണ്. ഇതല്ല, ഇതിനപ്പുറവും ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന തലക്കെട്ടോടെ വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലെല്ലാം ഈ വീഡിയോ തരംഗമാവുകയാണ്.
അഴികള്‍ക്കിടയിലൂടെ കഷ്ടപ്പെട്ട് നൂഴ്ന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുകയാണ് ഇയാള്‍. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവില്‍ അഴികള്‍ക്കപ്പുറം എത്തുന്നുണ്ടെങ്കിലും ദിക്ക് നഷ്ടപ്പെട്ട് അങ്ങോട്ടാണോ ഇനി ഇങ്ങോട്ടാണോ എന്നറിയാതെ ശങ്കിച്ചു നില്‍ക്കുന്നുമുണ്ട് കക്ഷി.
മദ്യപന്മാര്‍ അടുത്തിടെ തുടര്‍ച്ചയായി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്. തന്നെ കടിച്ച പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയ ഒരു യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളും ഈയിടെ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശിലായിരുന്നു ആ സംഭവം.
മദ്യലഹരിയിലായിരുന്ന രാജ്കുമാര്‍ എന്ന യുവാവിനെ പാമ്പ് കടിച്ചു. ഇതോടെ കലികയറിയ രാജ് കുമാര്‍ പാമ്പിനെ പിടിച്ച് തിരിച്ച് കടിക്കുകയും കഷ്ണങ്ങളാക്കുകയും ചെയ്തു. എന്നാല്‍ വിഷം ഉള്ളില്‍ ചെന്ന രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഉത്തര്‍പ്രദേശിലെ എത്താഹ് സ്വദേശിയാണ് രാജ്കുമാര്‍.
https://www.facebook.com/Malayalivartha