ജര്‍മ്മനിയില്‍ മുപ്പത്തിനാലുകാരി പ്രസവിച്ച കുഞ്ഞ് പുതിയ ചരിത്രമെഴുതി; ഇത്രയും നീളമുള്ള കുഞ്ഞ് ജര്‍മ്മനിയില്‍ ആദ്യം
ബെര്‍ലിനില്‍ മുപ്പത്തിമൂന്നുകാരിയായ യുവതി ജന്മം നല്‍കിയ ആണ്‍കുട്ടിയെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി . ജര്‍മ്മനിയിലെ സെന്റ് എലിസബത്ത് ആശുപത്രിയില്‍ സിന്‍ഡി എന്ന മുപ്പത്തിമൂന്നുകാരി ജന്മം നല്‍കിയ കുഞ്ഞിനെ കണ്ടാണ് വൈദ്യലോകം തന്നെ ഞെട്ടിയത്. ജര്‍മന്‍ നഗരമായ മ്യൂണ്‍ഷ്യന്‍ ഗ്ലാഡ് ബെക്കലിലാണ് 4.720 കിലോ ഗ്രാം തൂക്കവും, 65 സെന്റിമീറ്റര്‍ നീളവുമായി കുഞ്ഞ് ജനിച്ചത്.
സാധാരണ കുഞ്ഞുങ്ങള്‍ക്ക് 50 മുതല്‍ 52 സെന്റിമീറ്റര്‍ വരെയാണ് നീളമെന്നും കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ സെറ്റ്ഫാനി മാധ്യമങ്ങളെ അറിയിച്ചു. വിന്‍സെന്റ് മാര്‍ട്ടിന്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
ജര്‍മനിയിലെ രേഖകള്‍ അനുസരിച്ച് 2016-ല്‍ ഡാംസ്റ്റഡ് നഗരത്തില്‍ 62 സെന്റിമീറ്റര്‍ നീളമുള്ള ഒരു കുഞ്ഞ് ജനിച്ചിരുന്നുവത്രേ.
മകന്റെ ജനനത്തില്‍ അതിയായ സന്തോഷത്തിലാണ് അമ്മ സിന്‍ഡിയും പിതാവ് റെനെയും. കുഞ്ഞിന്റെ വളര്‍ച്ച ഡോക്ടര്‍മാര്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് സിന്‍ഡിയെ സിസേറിയന് വിധേയമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha