പ്രായത്തെ വെറും അക്കങ്ങള്‍ ആക്കി മാറ്റി, ആറു കുട്ടികളുടെ മുത്തശ്ശിയുടെ ഈ സിക്സ് പാക്ക്!

യുകെയിലെ ഒന്‍ഡാറിയോയിലുള്ള, ആറു കുട്ടികളുടെ മുത്തശ്ശിയായ ലിന്‍ഡ ജേഗറിനെ കണ്ടാല്‍ 40 വയസ് ഉണ്ടെന്ന് പോലും ആരും പറയില്ല. പ്രായം, ഈ 61 -കാരി മുത്തശ്ശിയുടെ വ്യായാമത്തിനും സിക്സ് പാക്കിനും മുന്നില്‍ തോറ്റുപോയിരിക്കുകയാണ്!
20-ാം വയസ് മുതല്‍ വ്യായാമം ശീലമാക്കിയ ആളാണ് ലിന്‍ഡ. അന്ന് മുതല്‍ ഇവരുടെ പ്രായം പുറകിലേക്കാണ് പോകുന്നത്. 30-ാം വയസുമുതല്‍ ജിമ്മില്‍ ബോഡി ബില്‍ഡിംഗിനും പോയിത്തുടങ്ങി.
എന്നാല്‍ അല്‍പ്പം വൈകിയാണ് മല്‍സരരംഗത്തേയ്ക്ക് ഇറങ്ങിയത്. ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസിലാണ് ഇവര്‍ ബോഡി ബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങിയത്. അഞ്ച് തവണ ബോഡി ബില്‍ഡിംഗ് ചാമ്പ്യനായി. ഭാരോദ്വഹനത്തോടാണ് ലിന്‍ഡക്ക് താല്‍പര്യം.
മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും പേഴ്‌സണല്‍ ട്രെയിനറുമാണ് ലിന്‍ഡ. ശരീരത്തെക്കുറിച്ച് തീരെ ആത്മവിശ്വാസമില്ലായിരുന്നു, എന്നാല്‍ വ്യായാമത്തിലൂടെ ഇത് മാറിയെന്നും ലയന്‍ഡ പറയുന്നു. തന്റെ ഈ പ്രയത്നം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആറുകുട്ടികളുടെ മുത്തശ്ശിയായ ലിന്‍ഡ പറയുന്നു.
https://www.facebook.com/Malayalivartha