വൈകി അവധി പ്രഖ്യാപിച്ച കോട്ടയം കളക്ടര്‍ക്ക് എതിരെ അടപടലം ട്രോള്‍!

കോട്ടയം ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിക്കൊണ്ട് രാവിലെ എട്ടു മണിയോടെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് രക്ഷിതാക്കളുടെ പൊങ്കാല. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും സ്‌കൂളില്‍ എത്താറായപ്പോള്‍ പ്രഖ്യാപിച്ച അവധിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു കമന്റുകള്‍ ഏറെയും.
ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി അനുവദിക്കുന്നത്. ഈ അവധിപ്രഖ്യാപനം ബുദ്ധിമുട്ട് ഇരട്ടിയാക്കിയെന്നാണ് ചിലര്‍ പറയുന്നത്. ഉച്ചയായിട്ട് പറഞ്ഞാല്‍ മതിയാരുന്നല്ലോ സാറേ എന്നു കമന്റിട്ടവരുമുണ്ട്. ഇത്ര നേരത്തേ പറഞ്ഞതിനു നന്ദി, 15 മിനിറ്റ് കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ക്ലാസില്‍ കയറിയേനെ എന്നാണ് ഒരു വിദ്യാര്‍ഥിയുടെ കമന്റ്.
വൈകി അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെ വിമര്‍ശിച്ച് നൂറുകണക്കിന് കമന്റുകളാണ് വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha