പര്‍ദ്ദ ധരിച്ച് മോഷണം നടത്തിയ രണ്ട് സ്ത്രീകളെ ജീവനക്കാര്‍ പിടികൂടിയെങ്കിലും പരിശോധന സമയത്ത് ജീവനക്കാരെ ഞെട്ടിപ്പിച്ചു

പലതരം മോഷണം കാണാറുണ്ട്. എന്നാല്‍ ഇതല്‍പം കടുപ്പമാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. അസ്ഡ സ്‌റ്റോറില്‍ ഉണ്ടായിരുന്ന ആരോ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സ്ത്രീകളില്‍ ഒരാള്‍ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ച് ഇനി ഒന്നും ഇല്ലെന്ന് വരെ പറഞ്ഞു. സ്ത്രീ തുണിയുയര്‍ത്തുമ്പേള്‍ അസ്ഡ ജീവനക്കാര്‍ കണ്ണുപൊത്തുന്നതും ദൃശ്യങ്ങളില്‍ക്കാണാം. നിങ്ങള്‍ മുസ്ലീങ്ങളല്ലെന്നും എല്ലാം പുറത്തെടുക്കാനും കടയിലുണ്ടായിരുന്നവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സ്ത്രീകള്‍ മുസ്ലിം വേഷത്തിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നും അവര്‍ മുസ്ലീങ്ങളല്ലെന്നും പലരും അഭിപ്രായപ്പെട്ടു.
വീഡിയോ വൈറലായതോടെ അസ്ഡ പ്രശ്‌നം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇത്തരത്തിലുള്ള മോഷണം വെച്ചുപൊറിപ്പിക്കില്ലെന്നും തട്ടിപ്പുകാരെ കണ്ടെത്താനുള്ള പരിശോധന ഷോപ്പുകളില്‍ കര്‍ശനമാക്കുമെന്നും അസ്ഡ വക്താവ് അറിയിച്ചു. പൊലീസുമായി ചേര്‍ന്ന് കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു..
https://www.facebook.com/Malayalivartha