രോമങ്ങള്‍ നീക്കം ചെയ്യാതെ പോസ് ചെയ്ത് സൂപ്പര്‍ മോഡലിന് അഭിനന്ദന പ്രവാഹം

എല്ലാവരും മറയ്ക്കാനാഗ്രഹിക്കുന്ന കക്ഷത്തിലെ രോമം പുറത്ത് കാട്ടി കയ്യടി നേടിയിരിക്കുകയാണ് മോഡലും നടിയുമായ എമിലി റാതജോകോവ്‌സ്‌കി. താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കക്ഷത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാതെ അഭിമാനത്തോടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എമിലി ഫോട്ടോഷൂട്ട് നടത്തിയത്. എമിലി ഇത്ര ധൈര്യത്തോടെ ഈ ചിത്രം പോസ്റ്റ് ചെയ്തതിന് നിരവധി പേരാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച പങ്കുവച്ച ചിത്രങ്ങള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളുമാണ് ലഭിക്കുന്നത്.
ഫെമിനിസത്തെക്കുറിച്ച് ഒരു മാസികയ്ക്കു വേണ്ടിയെഴുതിയ ലേഖനത്തിന്റെ ഭാഗമായാണ് എമിലി ഈ ഫോട്ടോഷൂട്ട് നടത്തിയത്. ഇഷ്ടപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് ഞാന്‍ ലേഖനമെഴുതിയത്. ( എങ്ങനെയുള്ള വസ്ത്രം ധരിക്കണം, എന്തൊക്കെ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം, ശരീരരോമങ്ങള്‍ ഷേവ് ചെയ്തു കളയണോ, വേണ്ടയോ) തുടങ്ങിയ കാര്യങ്ങള്‍. സ്വയം അവതരിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ സ്വാധീനം ചെലുത്തുമെന്നതൊന്നും അപ്പോള്‍ വിഷയമേയല്ലെന്നും എമിലി പറയുന്നു.
https://www.facebook.com/Malayalivartha