ഉപയോഗശൂന്യമായ ഫ്രിഡ്ജ് തോന്നിയ ഇടത്തേയ്ക്ക് വലിച്ചെറിഞ്ഞു; പോലീസിന്റെ വക എട്ടിന്റെ പണിയും കിട്ടി!

സ്‌പെയിനിലെ അല്‍മേരിയ പ്രവശ്യയില്‍ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് ഫ്രിഡ്ജ് വലിച്ചെറിഞ്ഞ യുവാവിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. പ്രവര്‍ത്തന രഹിതമായ ഒരു ഫ്രിഡ്ജാണ് അദ്ദേഹം താഴേക്ക് വലിച്ചെറിഞ്ഞത്.
ഇദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്നവരിലൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. തുടര്‍ന്ന് സംഭവം സ്‌പെയിനിലെ ഗാര്‍ഡിയന്‍ സിവില്‍ പോലീസിന്റെ ശ്രദ്ധയിലും പെട്ടു.
തുടര്‍ന്ന് ഇവര്‍ അന്വേഷണം നടത്തി ഫ്രിഡ്ജ് വലിച്ചെറിഞ്ഞയാളെ കണ്ടെത്തുകയായിരുന്നു. ഇതുകൂടാതെ പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നല്‍കിയ ശിക്ഷയാണ് ഏറെ ശ്രദ്ധേയമായത്. കുന്നിന്‍ താഴ്വരയില്‍ നിന്നും ഇവരെക്കൊണ്ട് തന്നെ ഫ്രിഡ്ജ് മുകളിലേക്ക് കൊണ്ടു വന്ന് അത് മറ്റാര്‍ക്കും ശല്യമാകാത്ത വിധം നശിപ്പിക്കുകയായിരുന്നു.
ഇവര്‍ ഫ്രിഡ്ജ് മുകളിലേക്ക് ചുമന്ന് വരുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. സാമൂഹ്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കണമെന്നാണ് അഭിപ്രായമുയരുന്നത്.
"https://www.facebook.com/Malayalivartha