പ്രായപൂര്‍ത്തായികാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയ്ക് അഞ്ച് വര്‍ഷം തടവ്

അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ ഇരുണ്ട മുഖമാണ് പാശ്ചാത്യ ലോകത്ത് നിന്നും പുറത്തു വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായാണ് വിവാഹിതയായ അധ്യാപിക സ്വവര്‍ഗലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
36കാരിയായ ലോറന്‍ കൊയ്ല്‍ എന്ന അധ്യാപികയാണ് 15 വയസുള്ള പെണ്‍കുട്ടിയുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടത്. ന്യൂജേഴ്‌സിയിലുള്ള തന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന ശേഷമായിരുന്നു അധ്യാപിക ലൈംഗികമായി സമീപിച്ചത്.
215ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 2015 ജൂണ്‍ 22ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ പരിചയമാണ് അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും അടുപ്പിച്ചത്. തുടര്‍ന്ന് ഇരുവരും ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറുകയും മെസേജുകള്‍ അയക്കുകയുമായിരുന്നു. പിന്നീട് ലൈംഗിക ചുവയുള്ള അശ്ലീല മെസേജുകള്‍ അയച്ചാണ് തങ്ങള്‍ മോശമായ ബന്ധം ആരംഭിക്കുന്നതെന്നും 'വൈകാരികമായും ധാര്‍മ്മികമായും' അത് ഹാനിയുണ്ടാക്കിയെന്നും അധ്യാപിക കോടതിയില്‍ സമ്മതിച്ചു.
സ്‌കൂളിലെ സഹപ്രവര്‍ത്തകരാണ് അധ്യാപികയ്ക്ക് എതിരെ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് നടത്തിയ യാത്രക്കിടെ വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധത്തിന് തുടക്കമാവുന്നതെന്ന് അധ്യാപിക പോലീസിനോട് തുറന്ന് പറഞ്ഞു
വിവാഹിതയായ അധ്യാപികയുടെ ഭര്‍ത്താവ് അഗ്‌നിശമനസേന ഉദ്യോഗസ്ഥനാണ്. ലൈംഗിക കുറ്റവാളിയി രജിസ്റ്റര്‍ ചെയ്യപ്പെട്ട അധ്യാപിക ശിക്ഷാവിധി പൂര്‍ത്തിയാക്കിയാലും ജീവിതകാലം മുഴുവന്‍ പരോള്‍ മേല്‍നോട്ടത്തിലായിരിക്കും. വാദ വ്യവസ്ഥ പ്രകാരം യുവതിക്ക് നാല് വര്‍ഷവും മൂന്ന് മാസവും കഴിയുമ്പോള്‍ പരോളിന് യോഗ്യതയുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha