വെള്ളപ്പൊക്കത്തിനിടെ മുതലയും; മുങ്ങിയ വീടിനു മുകളില്‍ കണ്ട മുതലയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു

കര്‍ണാടകയില്‍ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെല്‍ഗാമിലെ റേബാഗ് താലൂക്കില്‍ പ്രളയത്തില്‍ മുങ്ങിയ ഒരു വീടിനു മുകളില്‍ മുതലയെ കണ്ടെത്തി.
പ്രസ്തുത മുതലയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.പത്ത് അടിയോളം നീളമുള്ള മുതലയെ വീടിന്റെ മേല്‍കൂരയിലാണ് കണ്ടത്. ഒരു മണിക്കൂറോളം മേല്‍ക്കൂരയില്‍ കഴിഞ്ഞ മുതലയ്ക്കു നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും മുന്‍പേ മുതല വെള്ളത്തിലേക്കിറങ്ങി രക്ഷപ്പെട്ടു.
അതേസമയം, വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡ്യൂയരപ്പ അറിയിച്ചു. അടിയന്തര സഹായമായി 10,000 രൂപവീതം തിങ്കളാഴ്ച രാത്രി മുതല്‍ വിതരണം ചെയ്യും. പ്രളയത്തില്‍ ഇതുവരെ 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട കണക്ക്.
https://www.facebook.com/Malayalivartha