നടി സ്വന്തം മാറിടത്തിന്റെ ചിത്രം അബദ്ധത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തു...പിന്നെ സംഭവിച്ചത് ഇതാണ്

ഹാസ്യതാരവും നടിയുമായ വിറ്റ്നി കമ്മിംഗ്സ് ഇതിനു മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തന്റെ കോമഡി പരിപാടി അവതരിപ്പിക്കാനായി സെക്സ് റോബോട്ട് നിർമ്മിച്ചാണ് അന്ന് വാർത്തകളിൽ വന്നത് . എന്നാൽ ഇപ്പോൾ നടിക്ക് ശരിക്കും അബദ്ധം സംഭവിച്ചതാണ് ...സ്വന്തം പദമാണ് നടി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്..പക്ഷെ അത് ബാത്ത്റൂമിൽ വച്ച് എടുത്ത മാറിടം കാണുന്ന ഒരുചിത്രം ആയിപ്പോയി
അബദ്ധം മനസിലായ ഉടൻ തന്നെ ചിത്രം പിൻവലിച്ചു.. പക്ഷെ സൈബർ ഭ്രാന്തൻമാർ അപ്പോഴേക്കും ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടെടുത്തിരുന്നു..പിന്നെ ഭീഷണിയായി...ഫോട്ടോ പരസ്യമാക്കാതിരിക്കാൻ പണം വേണമെന്ന് വിറ്റ്നിയോട് ആവശ്യപ്പെടാൻ തുടങ്ങിയതോടെ ഫോട്ടോ കൈവിട്ടു പോയി എന്ന് വിറ്റ്നിക്കും മനസ്സിലായി
അതോടെ വിറ്റ്നി ധീരമായി അവരുടെ വെല്ലുവിളി നേരിടാൻ തീരുമാനിച്ചു. പണം തരാൻ താൻ ഒരുക്കമല്ലെന്നും ആർക്കു വേണമെങ്കിലും ചിത്രം പരസ്യപ്പെടുത്താമെന്നും വെല്ലുവിളിച്ചു. മാത്രമല്ല തന്നോട് പണം ആവശ്യപ്പെടുന്ന ആളുകളുടെ സന്ദേശങ്ങളുടെ ചിത്രവും വിറ്റ്നി പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ ഭീഷണിപ്പെടുത്തിയവർ കുടുങ്ങി...
എന്ന് മാത്രമല്ല . തന്റെ ചിത്രം മറ്റുള്ളവർ പരസ്യപ്പെടുത്തേണ്ടതില്ലെന്നും താൻ തന്നെ അതിനു തയാറാണെന്നും പറഞ്ഞുകൊണ്ട് അവർ വിവാദം സൃഷ്ടിക്കാവുന്ന സ്വന്തം മാറിടം കാണാവുന്ന ചിത്രം പരസ്യപ്പെടുത്തുക കൂടി ചെയ്തതോടെ സൈബർ വീരന്മാർ പിൻവലിഞ്ഞു.
താൻ ഭീഷണിക്കു വഴങ്ങില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയവരുടെയെല്ലാം പേരുകൾ വെളിപ്പെടുത്താത്തത് അവരിൽ ചിലർ കുട്ടികളായതുകൊണ്ടാണെന്നും അവർ സന്ദേശത്തിൽ പറയുന്നു.
ഇത്തരം സന്ദർഭങ്ങളിൽ അഭിമാനം ദുരഭിമാനമായി മാറരുതെന്നും അപമാനം നേരിടേണ്ടിവരുമോ എന്ന പേടിയില്‍ ചതിക്കുഴികളില്‍ വീഴരുതെന്നും വിറ്റ്നി പറയുന്നു.
ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ദൃശ്യങ്ങളും നഗ്നദൃശ്യങ്ങളും മറ്റും പരസ്യപ്പെടുത്തുന്നത് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കുറ്റകരമാണ്
തിങ്കളാഴ്ചയാണ് 36കാരിയായ നടി തനിക്ക് നേരിടേണ്ടിവന്ന അപമാനത്തിന്റെയും ഭീഷണിയുടെയും കഥകൾ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























