വമ്പന്‍ പാമ്പിനെ സ്‌കിപ്പിംഗ് റോപ്പാക്കി കളിക്കുന്ന കുട്ടികള്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് മൂന്ന് കുട്ടികളുടെ സ്‌കിപ്പിംഗ് വീഡിയോ.
കുട്ടികള്‍ കയറില്‍ കൂടി സ്‌കിപ്പ് ജംപ് ചെയ്യുന്നതില്‍ എന്താ ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവര്‍ കുട്ടികളുടെ കൈയിലിരിക്കുന്ന സ്‌കിപ്പിംഗ് റോപ്പ് നോക്കിയാല്‍ ബോധ്യമാകും.
അഞ്ചടി നീളമുള്ള ഒരു ഭീമന്‍ പാമ്പിനെയാണ് കുട്ടികള്‍ സ്‌കിപ്പിംഗ് റോപ്പാക്കിയത്.
പാമ്പിന്റെ രണ്ടറ്റത്തുമായി പിടിച്ച് രണ്ട് കുട്ടികള്‍ ചുഴറ്റുമ്പോള്‍ മറ്റൊരു കുട്ടി ചാടുന്നതാണ് വീഡിയോയില്‍. വിയറ്റ്‌നാമില്‍ നിന്നുള്ള വീഡിയോയാണെന്ന് പറയുന്നുണ്ടെങ്കിലും സ്ഥലം സംബന്ധിച്ച് വ്യക്തമായ അറിവില്ല. ചത്ത പാമ്പാണെങ്കിലും കുട്ടികളുടെ ധൈര്യം സമ്മതിച്ചുകൊടുക്കണം എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha