ഇതിലും മനോഹരമായ പ്രപ്പോസല്‍ സ്വപ്‌നങ്ങളില്‍ മാത്രം!

തന്റെ പ്രണയിനിയോട് മനസ്സമ്മതം ചോദിക്കുന്ന ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷങ്ങള്‍ എങ്ങനെ കൂടുതല്‍ വ്യത്യസ്തവും മനോഹരവുമാക്കാമെന്നാണ് ഓരോ പ്രണയിതാവും ചിന്തിക്കുന്നത്. അതിനായി എന്ത് പുതിയ ആശയം സ്വീകരിക്കാനും അവര്‍ക്ക് മടിയില്ല. ലൊസാഞ്ചലസ് സ്വദേശിയായ ലീ ലോച്ച്‌ലര്‍ എന്ന ചെറുപ്പകാകരന്‍ ഒരു തീയറ്ററിനുള്ളില്‍ അവള്‍ക്കായി ഒരുക്കിയ ആനിമേഷന്‍ ചിത്രത്തിലൂടെയാണ് ആരും പരീക്ഷിക്കാത്ത പ്രപ്പോസല്‍ സീന്‍ തന്റെ പ്രിയതമയ്ക്കായി ഒരുക്കിയത്.
ഇരുവരുടേയും രൂപ സാദ്യശ്യമുള്ള ആനിമേഷന്‍ കഥാപാത്രങ്ങള്‍ മോതിരം കൈമാറി പ്രപ്പോസല്‍ നടത്തുന്ന രീതിയിലായിരുന്നു ചിത്രം.
ഈ ദ്യശ്യങ്ങള്‍ക്കായി കഴിഞ്ഞ ആറ് മാസങ്ങളായി ലീ, ഡിസൈനറായ കയാല്‍ കൂമ്പ്‌സിനൊപ്പം പ്രവര്‍ത്തിച്ചു. വിഡിയോയ്ക്ക് പിന്നാലെ ലീയുടെ മുട്ടു കുത്തിയുള്ള പ്രപ്പോസല്‍ സീന്‍ കൂടിയായതോടെ ലീയുടെ പ്രണയിനി സ്തുതി അമ്പരന്നു. അവിടെയും തീര്‍ന്നില്ല സര്‍പ്രൈസ്. സ്തുതിയുടെ കൂട്ടുകാരും ബന്ധുക്കളുമായിരുന്നു തിയേറ്ററിലെ മറ്റ് കാഴ്ചക്കാരെന്ന് അറിഞ്ഞപ്പോള്‍ സ്തുതി ശരിക്കും ഞെട്ടി. ഇത്രയും കഴിഞ്ഞപ്പോള്‍ സ്തുതിയ്ക്ക് 'യെസ്' പറയാതിരിക്കാന്‍ എങ്ങനെ കഴിയും?
മനോഹരമായ ആശയത്തിലൂടെ തന്റെ പ്രണയം അവതരിപ്പിച്ച ലീ-ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇരുവരുടേയും പ്രപ്പോസല്‍ വിഡിയോ വൈറലാണ്.
https://www.facebook.com/Malayalivartha