സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രിഡ്ജില്‍ പെരുമ്പാമ്പ്!

സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രിഡ്ജില്‍ നിന്നു തൈരെടുക്കാന്‍ കയ്യിട്ട സ്ത്രീക്കു കയ്യില്‍ കിട്ടിയത് ഒരൊന്നാന്തരം പെരുമ്പാമ്പിനെ. സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ സ്ത്രീക്കാണ് ഫ്രിഡ്ജില്‍ നിന്നും തൈരിനു പകരം പെരുമ്പാമ്പിനെ കിട്ടിയത്. കേപ്ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഫ്രിഡ്ജിനുളളില്‍ കയ്യിട്ട സ്ത്രീ എട്ടടി നീളമുളള പെരുമ്പാമ്പിനെ വലിച്ചെടുത്തത്. ഞെട്ടിത്തെറിച്ച സ്ത്രീ ഉറക്കെ നിലവിളിച്ചതോടെ ജീവനക്കാരും അടുത്തുണ്ടായിരുന്നവരും ഓടിയെത്തി.
ഫ്രിഡ്ജിനുളളില്‍ പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പ് ഫ്രിഡ്ജിനുളളിലെ തണുപ്പില്‍ സുഖമായി ഉറങ്ങുകയായിരുന്നെന്നു മനസ്സിലായത്. ഹിമനിദ്രയിലായതിനാല്‍ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. പരിഭ്രാന്തരായ ജീവനക്കാര്‍ പൊലീസിനെയും പാമ്പുപിടുത്തക്കാരെയും വിളിച്ചു വരുത്തി കക്ഷിയെ ഫ്രിഡ്ജില്‍ നിന്നും പുറത്തിറക്കി. സൂപ്പര്‍മാര്‍ക്കറ്റിലെ തന്നെ ജീവനക്കാരന്‍ എടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ആഫ്രിക്കന്‍ റോക്ക് വിഭാഗത്തില്‍പ്പെട്ട പെരുമ്പാമ്പ് എങ്ങനെയാണ് സൂപ്പര്‍മാര്‍ക്കറ്റിനുളളില്‍ പ്രവേശിച്ചതെന്നു വ്യക്തമല്ല. മേല്‍ക്കൂരയിലൂടെ പ്രവേശിച്ച പാമ്പ് ഫ്രിഡ്ജിനുളളില്‍ കയറിയാതാകാമെന്നു സംശയിക്കുന്നു. എന്തായാലും സുഖനിദ്രയിലായതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ലെന്ന് പറയാം.
https://www.facebook.com/Malayalivartha