നൂറ്റിപ്പതിനേഴുകാരി എമ്മ മുത്തശ്ശി വിടവാങ്ങി

ഇരുപതാം നൂറ്റാണ്ടിനെ (1900) സ്വാഗതം ചെയ്തപ്പോള്‍ മിക്കവരും പറഞ്ഞുകാണും ഈ നൂറ്റാണ്ടിനെ സ്വാഗതം ചെയ്യുന്ന നമ്മള്‍ ആരും അടുത്ത നൂറ്റാണ്ടിനെ സ്വാഗതം ചെയ്യാന്‍ ഇവിടെ ഉണ്ടാവില്ലെന്ന്! അത് ഏറെക്കുറെ ശരിയാണെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. കാരണം അടുത്ത നൂറ്റാണ്ട് എത്തുന്നതു കാണാന്‍ പിന്നെയും ഒരു നൂറുവര്‍ഷം ജീവിച്ചിരിക്കണം. അത്രയും ആയുസ്സൊക്കെ ഉണ്ടാവുമെന്ന് ആര്‍ക്കും ഉറപ്പൊന്നും പറയാനാവില്ലല്ലോ?
എന്നാല്‍ ഇറ്റലിക്കാരിയായ എമ്മ മൊറാനോയ്ക്ക് അടുത്ത രണ്ടു നൂറ്റാണ്ടുകളെ വരവേല്‍ക്കാന്‍ അവസരം ലഭിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം 1899 നവംബര്‍ 29-നാണ് എമ്മ മുത്തശ്ശി ജനിച്ചത്. രണ്ടുദിവസം മുമ്പ് അവര്‍ നൂറ്റിപ്പതിനേഴാം വയസില്‍ അന്തരിച്ചപ്പോള്‍ 21-ാം നൂറ്റാണ്ടിന്റെ 17 വര്‍ഷങ്ങളേയും അവര്‍ കണ്ടു കഴിഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന ബഹുമതിയും ഈ മുത്തശ്ശിയ്ക്ക് സ്വന്തമായിരുന്നു.
ലോക മുത്തശ്ശി പദവി കൈയടക്കി വെച്ചിരുന്ന സൂസന്ന മഷാത്ത് കഴിഞ്ഞവര്‍ഷം മരിച്ചതിനുശേഷമാണ് എമ്മയെ തേടി ബഹുമതി എത്തുന്നത്. എമ്മയും വിട പറഞ്ഞതോടെ പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന കണ്ണിയും മണ്‍മറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ എമ്മ 65 വയസ്സു വരെ ചണ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു. പിന്നാലെ ഹോട്ടലില്‍ പാചകക്കാരിയായി.
കാഴ്ച ശക്തിയും കേള്‍വി ശക്തിയും അലട്ടിയതോടെ എമ്മ കുറച്ചു നാളുകളായി സാമൂഹ്യ ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു.അവസാന വര്‍ഷങ്ങള്‍ മുട്ടകള്‍ മാത്രമായിരുന്നു എമ്മയുടെ ഭക്ഷണം. ദിവസം മൂന്നു മുട്ടയായിരുന്നു മുത്തശ്ശി കഴിച്ചിരുന്നത്. പ്രത്യേക രീതിയിലുള്ള ആരോഗ്യ പരിരക്ഷ എമ്മ ശീലിച്ചിരുന്നില്ലെന്ന് എമ്മ യുടെ ഡോക്ടര്‍ വ്യക്തമാക്കുന്നു. എമ്മയുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ കാരണങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ പഠന വിധേയമാക്കി വരുകയാണ്.
https://www.facebook.com/Malayalivartha