കുട്ടി, കാറിന് മുന്‍പില്‍ കളിക്കുന്നതറിയാതെ കുട്ടിക്ക് മുകളിലൂടെ വണ്ടി ഓടിച്ചു പോയി ; വീഡിയോ

ജിന്‍ജിയാങ്ങിലെ ഫുജിയാന്‍ പ്രവിശ്യയില്‍ നിന്നും ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് പുറത്ത് വരുന്നത്. മൊബൈല്‍ഫോണും അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വസ്തുത അരക്കിട്ടുറപ്പിക്കുകയാണ് ഈ വീഡിയോദൃശ്യം.
കാറിന്റെ ഡ്രൈവര്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ട് കാറില്‍ വന്നു കയറുന്നു. എന്നാല്‍ ഇതേ സമയത്ത് രണ്ട് വയസ്സുകാരനായ ഒരു കുട്ടി കാറിനു മുന്നില്‍ നിന്നു കളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുട്ടി കളിക്കുന്നത് അറിയാതെ ഡ്രൈവര്‍ കാര്‍ ഓടിക്കുകയായിരുന്നു.
കാര്‍ മുന്നോട്ടെടുത്തപ്പോള്‍ കുട്ടി കാറിന് അടിയിലായി. ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാത്തതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ട കുട്ടി കാര്‍ പോയ ശേഷം എഴുന്നേറ്റ് പോകുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കുട്ടിയെ കണ്ട ഡ്രൈവര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയ്ക്ക് പരിക്കുകള്‍ ഒന്നും തന്നെയില്ലെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha