ഫുട്ബോള്‍ സ്‌റ്റേഡിയത്തില്‍ മുഴങ്ങിയ രസകരമായ ഒരു അനൗണ്‍സ്‌മെന്റ്

ഷാല്‍ക്കെയും ആംസ്റ്റര്‍ഡാമും തമ്മിലുള്ള യുറോപ്പാ ലീഗ് ക്വാര്‍ട്ടിറിലെ രണ്ടാം പാദ മത്സരം നടക്കുകയായിരുന്നു സംഭവം. എഴുപതിനായിരം കാണികള്‍ തിങ്ങി നിറഞ്ഞ സ്‌റ്റേഡിയം. ആ കൂട്ടത്തില്‍ ആന്‍ഡ്രിയാസ് എന്ന യുവാവും തന്റെ ഇഷ്ട ടീമിന്റെ വിജയം കാണാന്‍ ആവേശത്തോടെ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.
കളിയുടെ ആവേശത്തില്‍ വീടും കുടുംബവുമൊക്കെ മറന്നിരിക്കയായിരുന്നു ആന്‍ഡ്രിയാസ്. തന്റെ ഭാര്യ പൂര്‍ണ്ണഗര്‍ഭിണിയാണെന്നോ എന്തെങ്കിലും സഹായം ആവശ്യമായി വരുമോ എന്നൊന്നും ചിന്തിച്ചു മിനക്കെടാനൊന്നും പോയില്ല.
കളി ആവേശത്തോടെ മുന്നേറുമ്പോള്‍ അതാ സ്‌റ്റേഡിയത്തില്‍ ഒരു അനൗണ്‍സ്‌മെന്റ. 'ആന്‍ഡ്രിയാസ് ഉടന്‍ വീട്ടില്‍ എത്തണം. നിങ്ങള്‍ ഒരു അച്ഛനായിരിക്കുന്നു എന്നതായിരുന്നു സന്ദേശം'. അനൗണ്‍സ്‌മെന്റ് മുഴങ്ങിയതിനു പിന്നാലെ സ്‌റ്റേഡിയം മൂഴുവന്‍ ആശംസാഗാനം കൊണ്ടു നിറഞ്ഞു. ഇതിനിടയില്‍ എങ്ങനെയോ ആന്‍ഡ്രിയാസ് സ്‌റ്റേഡിയത്തിനു പുറത്തുകടന്നു. എന്തായാലും ഫുട്ബോള്‍ ചരിത്രത്തിലെ ഒരു രസകരമായ അധ്യായമായി ഈ അനൗണ്‍സ്‌മെന്റ്.
https://www.facebook.com/Malayalivartha