പെരുമ്പാമ്പിനെന്താ...ജിംനേഷ്യത്തില്‍ കാര്യം?

ഓസ്‌ട്രേലിയയിലെ റോക്കാംപ്ടണിലെ ഒരു ജിംനേഷ്യത്തില്‍ ചൊവ്വാഴ്ച രാവിലെ അതിന്റെ ഉടമ വോഗന്‍ എത്തിയപ്പോള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര പൊളിഞ്ഞിരിക്കുന്നതായി കണ്ടിരുന്നു. എലിശല്യം രൂക്ഷമായ ഇവിടെ എലിയായിരിക്കും സീലിംഗ് പൊളിച്ചതെന്ന് സമാധാനിച്ചു പോകുകയും ചെയ്തു.
എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ജിം വൃത്തിയാക്കാന്‍ എത്തിയ പയ്യനാണ് യഥാര്‍ത്ഥ കള്ളനെ കണ്ടെത്തിയത്. ജിമ്മിന്റെ മൂലയില്‍ ചുരുണ്ടുകൂടിയിരിക്കുകയായിരുന്നു കക്ഷി. മറ്റാരുമല്ല ഒരു വമ്പന്‍ പെരുമ്പാമ്പ്. പാമ്പിന്റേയും പൊളിഞ്ഞ മേല്‍ക്കൂരയുടെയും ചിത്രമെടുത്ത വോഗന്‍ ഫേസ്ബുക്കിലെ ലോക്കല്‍ പേജിലിട്ടതോടെയാണ് പുറംലോകമറിഞ്ഞത്.
പാമ്പ് ജിമ്മിനുള്ളില്‍ ഒളിച്ചിരിക്കുമ്പോള്‍ തന്നെ രണ്ടു ദിവസം അവിടെ പരിശീലനവും നടന്നിരുന്നു. അതിനൊന്നും പാമ്പിന് ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല! വയറ് നിറയെ എലികളെ തിന്ന് മയങ്ങിക്കിടന്നതിനാല്‍ അവിടെ നടന്നതൊന്നും പാമ്പ് അറിഞ്ഞില്ലെന്നതാണ് സത്യം.
https://www.facebook.com/Malayalivartha