വിവാഹവാഗ്ദാനം ലംഘിച്ചതിന് കാമുകി ജയിലിലടച്ചു; പിന്നീട് യുവാവ് കൈവിലങ്ങ് അണിഞ്ഞു കൊണ്ട് അവളെ വിവാഹം ചെയ്തു

വിവാഹവാഗ്ദാനം ലംഘിച്ചതിന് തന്നെ ജയിലിലടച്ച യുവതിയെ തന്നെ യുവാവ് കൈവിലങ്ങ് അണിഞ്ഞു കൊണ്ട് വിവാഹം ചെയ്തു. ഡല്‍ഹി സ്വദേശിനിയായ സുദീപ്തി കുമാരിയെയാണ് റിതേഷ് എന്ന യുവാവ് വിവാഹം ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച റിതേഷിനെതിരെ സുദീപ്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ ജയിലിലായത്. എന്നാല്‍ ജയിലിലായതിന് ശേഷം റിതേഷിന് മനംമാറ്റം ഉണ്ടാകുകയും സുദീപ്തിയെ വിവാഹം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ജയിലിനുള്ളില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടത്തിയത്. വരന്‍ കൈവിലങ്ങ് അണിഞ്ഞ് എത്തിയപ്പോള്‍ വധു മാതാപിതാക്കള്‍ക്കൊപ്പം കാറിലാണ് വിവാഹ വേദിയില്‍ എത്തിയത്. വിവാഹം നിയമപരമായി തന്നെ രജിസ്റ്റര്‍ ചെയ്തു. 28-കാരനായ എഞ്ചിനീയര്‍ റിതേഷും 23-കാരി സുദീപ്തി കുമാരിയും ഫെയ്‌സ്ബുക്കിലൂടെയാണ് പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായെങ്കിലും പിന്നീട് റിതേഷ് വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇതേതുടര്‍ന്നാണ് സുദീപ്തി കേസ് കൊടുത്തതും റിതേഷിനെ ജയിലിലടച്ചതും.
എന്നാല്‍ ജയിലിലായതോടെ റിതേഷിന്റെ മനസ് മാറുകയും സുദീപ്തിയെ വിവാഹം കഴിക്കാന്‍ സമ്മതം അറിയിക്കുകയും ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞുവെങ്കിലും റിതേഷ് ജയില്‍മോചിതനായിട്ടില്ല. കൈവിലങ്ങ് അണിയിച്ചു കൊണ്ടു തന്നെ റിതേഷിനെ ജയിലിലേക്ക് തിരികെ കൊണ്ടു പോയി. സുദീപ്തി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്കും മടങ്ങി.
https://www.facebook.com/Malayalivartha