ലോക നഗ്‌ന സൈക്കിളോട്ടത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ യുവതി

ആദ്യമായി ഒരു ഇന്ത്യന്‍ യുവതി ലോക നഗ്‌ന സൈക്കിളോട്ടത്തില്‍ പങ്കെടുത്തു. ദില്ലി സ്വദേശിനിയായ മീനല്‍ ജെയിനാണ് ലണ്ടനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മീനല്‍ ജെയിന്‍ പരിപാടിയുടെ സംഘാടക കൂടിയാണ് .
ലോകത്തിലെ വര്‍ധിച്ചു വരുന്ന കാര്‍ സംസ്‌കാരത്തിനെതിരെയും പരിസ്ഥിതി ചൂഷണത്തിനെതിരെയുമാണ് റാലി സംഘടിപ്പിക്കുന്നത്.
ലണ്ടനില്‍ ഐടി കമ്പനി മേധാവി കൂടിയാണ് മീനല്‍ ജെയിന്‍. ലേഡി ഗോഡിവ എന്ന പേരില്‍ ബ്ലോഗും എഴുതുന്ന മീനല്‍ ലണ്ടനിലെ എഫ്‌സിഎന്‍ മാഗസിന്‍ കവര്‍ ഗേളുമായിട്ടുണ്ട്.
മെല്‍ബണ്‍ സിറ്റിയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന നഗ്‌ന സൈക്കിളോട്ടത്തിനോട് സാമ്യപ്പെടുത്തിയാണ് ലണ്ടനിലും സൈക്കിളോട്ടം നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. റാലിയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പൂര്‍ണ നഗ്‌നരായിരുന്നു. 200-ലധികം ആളുകളാണ് ഇത്തവണ റാലിയില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha