കാറും വലിച്ചു കൊണ്ടു പായുന്ന ട്രക്ക്; കാലിഫോര്‍ണിയയില്‍ നിന്നുള്ള വീഡിയോ

കാലിഫോര്‍ണിയയില്‍ നിന്നും അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. താന്‍ ഓടിച്ചുപോകുന്ന ട്രക്കിനോടൊപ്പം ഒരു കാറിനേയും അതിലെ ആളിനേയും മൈലുകളോളം വലിച്ചുകൊണ്ടു പോകുന്ന ഒരു ഡ്രൈവറുടെ രംഗങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കാറിനുള്ളില്‍ കുടുങ്ങിയ ആള്‍ സമീപത്തു കൂടി പോകുന്ന ആളുകളോട് ട്രക്ക് നിര്‍ത്തുന്നില്ലെന്നും, നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെടുവാനും കൈവീശി പറയുന്നുണ്ടായിരുന്നു.
തുടര്‍ന്ന് വീഡിയോ ചിത്രീകരിച്ച ആള്‍ തന്റെ വണ്ടി പ്രസ്തുത ട്രക്കിന് മുന്‍പില്‍ കൊണ്ടു നിര്‍ത്തുകയും ട്രക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റൊരു കാറും ഇതേ പോലെ ട്രക്കിന് മുന്‍പില്‍ കൊണ്ടു പോയി നിര്‍ത്തി. തുടര്‍ന്നാണ് ഡ്രൈവര്‍ ട്രക്ക് നിര്‍ത്തിയത്.
താങ്കള്‍ ഈ കാറും വലിച്ച് ഇത്ര ധൃതിയില്‍ എവിടെപ്പോവുകയാണെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ ട്രക്ക് ഡ്രൈവറോട് ചോദിച്ചു. എന്നാല്‍ തന്റെ ട്രക്കിന് പിന്‍വശത്ത് ഇത്തരത്തില്‍ ഒരു കാര്‍ കുടുങ്ങിയത് താന്‍ കണ്ടില്ലെന്നാണ് െ്രെഡവര്‍ പറഞ്ഞത്. കാറിന്റെ സൈഡ് ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ട്രക്ക് നിര്‍ത്തിയതോടെ കാറിനുള്ളില്‍ കുടുങ്ങിയ ആള്‍ പുറത്തിറങ്ങി.
https://www.facebook.com/Malayalivartha