മമ്മുട്ടിയുടെ മെട്രീചലഞ്ച് ഓസ്ട്രേലിയയിലും ഹിറ്റ്
മരം നടാനായി മമ്മൂട്ടി നടത്തിയ വെല്ലുവിളി ലോകരാജ്യങ്ങളിലും തരംഗമാകുന്നു. ഓസ്ട്രേലിയയിലെ ദ്വീപ് സംസ്ഥാനവും ശുദ്ധ പ്രകൃതിക്കു പേരു കേട്ടതുമായ ടാസ്മാനിയയുടെ തലസ്ഥാനനഗരിയിലെ ടോലോസ പാര്‍ക്കില്‍ ഗം ട്രീ നട്ടുകൊണ്ട് ഗ്ലെനോര്ക്കി മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിട് ആണ് മൈ ട്രീ ചലഞ്ച് ഓസ്ട്രേലിയയില്‍ എത്തിച്ചത്. മരം നടാനായി മെല്‍ബണ്‍, സിഡ്നി, ന്യൂയോര്‍ക്ക്, പാരീസ്, ലണ്ടന്‍ മേയര്‍മാരെ അദ്ദേഹം വെല്ലുവിളിച്ചു.
മലീമസമായിക്കൊണ്ടിരിക്കുന്ന ഭൂമിക്ക് മൈ ട്രീ ചലഞ്ച് ഒരു ആശ്വാസമാണെന്നു പറഞ്ഞ മേയര്‍ ഈ ആശയത്തിനു രൂപം കൊടുത്ത മമ്മൂട്ടിയോടു പ്രത്യേക നന്ദി അറിയിച്ചു. ടാസ്മാനിയയിലേക്കു മമ്മൂട്ടിയെ ക്ഷണിച്ച മേയര്‍, ടോലോസ പാര്‍ക്ക് സന്ദര്‍ശിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സംസ്കാരത്തെയും ഇവിടുത്തെ സംഭവവികാസങ്ങെളയും ഏറെ താല്പര്യത്തോടെ നോക്കിക്കണ്ടിരുന്ന മേയര്‍ ഇന്റര്‍നെറ്റിലൂടെയാണു മമ്മൂട്ടി തുടങ്ങിവച്ച മൈ ട്രീ ചലഞ്ചിനെക്കുറിച്ചറിഞ്ഞത്. മരത്തിന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ബഹുമാനാര്‍ത്ഥം ഗാന്ധി എന്ന പേരും നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha