മകനെ ഉയര്‍ത്തിപ്പിടിച്ച് വെള്ളത്തില്‍ നിന്ന ഒരു രാത്രി, യഥാര്‍ത്ഥത്തില്‍ ജീവിച്ചു തീര്‍ത്ത ആ മൂന്നു ദിവസങ്ങളുടെ അനുഭവം ഇനി സപ്നത്തില്പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിച്ച് ഒരു പ്രവാസി!
പ്രവാസിയായ പ്രദീപ് ഗള്‍ഫില്‍ പുതിയ കട ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്. മാലക്കര ചക്കിട്ടപ്പടി സ്വദേശിയായ പ്രദീപ്കുമാറിന്റെ വീട് പമ്പയാറിന്റെ തീരത്തായിരുന്നു.ആറിന്റെ തീരത്തുള്ള പ്രദേശത്തേക്ക് ഇരച്ചെത്തിയ വെള്ളത്തില്‍ മൂന്നു ദിവസമാണ് പ്രദീപും ഭാര്യ ധന്യയും മക്കളായ പത്തു വയസ്സുകാരന് അദൈ്വതും ഒന്നര വയസ്സുകാരന് അദ്വിക്കും അമ്മ വിജയകുമാരിയു കുടുങ്ങിക്കിടന്നത്.
ആ രാത്രിയെക്കുറിച്ചു പറയുമ്പോള്‍ പ്രദീപ് കുമാറിന്റെ ശബ്ദത്തിനു മഴവെള്ളത്തേക്കാള്‍ തണുപ്പ്. മൂന്നു ദിവസം കുടുങ്ങിക്കിടന്ന ശേഷം ഇന്നലെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവരെ പുറത്തെത്തിച്ചത്. പ്രദീപും ഭാര്യ ധന്യയും മക്കളായ പത്തു വയസ്സുകാരന് അദൈ്വതും ഒന്നര വയസ്സുകാരന് അദ്വിക്കും അമ്മ വിജയകുമാരിയുമാണ് വീട്ടിനുള്ളില്‍ പെട്ടുപോയത്. ചുറ്റും ഇരുട്ട്.... അരയ്ക്കൊപ്പം വെള്ളം....കയ്യില്‍ ഒന്നര വയസ്സുകാരനായ മകന്...ഇതായിരുന്നു പ്രദീപ് കുമാറിന്റെ അവസ്ഥ.
പമ്പയാറിന്റെ തീരത്തുള്ള പ്രദേശത്തേക്കു വെള്ളം ഇരച്ചെത്തുകയായിരുന്നെന്നു പ്രദീപ് പറയുന്നു. നിമിഷനേരം കൊണ്ടാണു പ്രദേശത്തു വെള്ളമുയര്‍ന്നത്. വീടിന്റെ താഴത്തെ നിലയില്‍ അരയോളം വെള്ളം പെട്ടെന്ന് ഉയര്‍ന്നു. പിന്നീട് പതിയെ പ്രദേശമെല്ലാം നികന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രണ്ടാംനിലയിലേക്കും വെള്ളം കയറിത്തുടങ്ങി. രാത്രിയില്‍ അരയ്ക്കൊപ്പം വെള്ളമെത്തിയതോടെ ഒന്നര വയസ്സുകാരന് മകനെ എടുത്തുയര്‍ത്തി നിന്നു. നിസ്സഹായത എന്നതു വാക്കുകളല്ല എന്നു തോന്നിയ നിമിഷങ്ങള്‍.
ഇന്നലെ രാവിലെയോടെ വെള്ളം രണ്ടാംനിലയില്‍ നിന്നിറങ്ങി. ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളികള്‍ വള്ളത്തിലെത്തി ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിലെ ദുരിതാശ്വാസ ക്യാംപിലേക്ക് ഇവരെയെത്തിച്ചു.
ഗള്‍ഫില്‍ പുതിയ കട ആരംഭിക്കുന്നതിന്റെ ഭാഗമായി നാട്ടിലെത്തിയ പ്രദീപിന് വീട്ടില്‍ നിന്നു പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ മാത്രമാണു വീണ്ടെടുക്കാനായത്. ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലും ഇനി എന്താകും മുന്നോട്ടെന്ന് പ്രദീപിന് ഉത്തരമില്ല.
https://www.facebook.com/Malayalivartha