Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്ത്രീകളുടെ അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുന്ന സ്ത്രീ ഫോട്ടോഗ്രാഫര്‍!

12 NOVEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഐസിസ് ചെറിസ്; സ്ത്രീകളുടെ സ്ത്രീ ഫോട്ടോഗ്രാഫര്‍ എന്നാണ് അറിയപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ബ്യുഡോയര്‍ ഫോട്ടോഗ്രാഫറായ (ഏറ്റവും സ്വകാര്യമായ ചിത്രങ്ങള്‍ ഫോട്ടോ എടുക്കപ്പെടുന്നവര്‍ക്ക് ആസ്വദിക്കുവാന്‍ വേണ്ടി മാത്രം അവരുടെ അഭ്യര്‍ത്ഥന പ്രകാരം എടുക്കുന്നവര്‍) ചെറിസ് ആ പേരിന് എന്തുകൊണ്ടും അര്‍ഹയുമാണ്. കാരണം, സ്ത്രീകള്‍ക്കായാണ് അവരുടെ ഫോട്ടോഗ്രാഫി. ചെറിസ് തുടങ്ങിയിരിക്കുന്ന 'ദ ഗ്രെയ്‌സ് പ്രൊജക്ട്' അതിലൊന്നുമാത്രമാണ്. ദ ഗ്രെയ്‌സ് പ്രൊജക്ടിലേക്ക് വളരെ യാദൃശ്ചികമായാണ് അവര്‍ എത്തിച്ചേര്‍ന്നത്.സ്തനാര്‍ബുദം കാരണം സ്തനം നീക്കം ചെയ്യേണ്ടി വന്ന സ്ത്രീകളുടെ മനോഹരമായ ചിത്രങ്ങളാണ് ചെറിസ് പകര്‍ത്തുന്നത്.

അതിനെ കുറിച്ച് ചെറിസ് പറയുന്നതിങ്ങനെ: ബ്യുഡോയര്‍ ഫോട്ടോഗ്രാഫറാണ് ഞാന്‍. പല സ്ത്രീകളുടെയും പലതരം ചിത്രങ്ങള്‍ ഞാനെടുത്തിട്ടുണ്ട്. സ്ത്രീകളാണ് എന്നതുകൊണ്ടു തന്നെ വൈകാരികമായ സംഭാഷണങ്ങളും അവരും ഞാനും തമ്മിലുണ്ടാകാറുമുണ്ട്. അവര്‍ അവരുടെ പല അനുഭവങ്ങളും എന്നോട് തുറന്നുപറയും.

അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും നടക്കാതെ പോയ ആഗ്രഹങ്ങളുമെല്ലാം അവര്‍ പറയുമായിരുന്നു. ശരീരം നഗ്‌നമായി ഷൂട്ട് ചെയ്യുന്നതിനോടൊപ്പം അവരുടെ മനസും നഗ്‌നമാകും. ഒരുപാട് സംസാരിക്കും. ഒടുവില്‍ പുതിയൊരു ഊര്‍ജ്ജത്തോടെയാണ് അവര്‍ തിരികെ പോവുക.

എന്റെ ഒരു സുഹൃത്തിനും സ്തനാര്‍ബുദമായിരുന്നു. സ്തനം നീക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് അവളെന്നോട് ഒരു പോര്‍ട്രെയ്റ്റ് വേണമെന്ന് പറഞ്ഞിരുന്നു. അത് എടുക്കുന്നതിനു മുമ്പ് ഞാന്‍ ഗൂഗിളില്‍ സ്തനം നീക്കം ചെയ്ത സ്ത്രീകളുടെ ചിത്രങ്ങള്‍ തിരഞ്ഞിരുന്നു. മെഡിക്കല്‍ ചിത്രങ്ങള്‍ മാത്രമായിരുന്നു അപ്പോഴെനിക്ക് കിട്ടിയത്. അതിലേറെയും ഭയപ്പെടുത്തുന്നതായിരുന്നു. അത് ഒരിക്കലും സ്തനാര്‍ബുദമുള്ള സ്ത്രീകള്‍ക്ക് സന്തോഷം നല്‍കില്ല. എന്നുമാത്രമല്ല അവരെ തളര്‍ത്തുകയും ചെയ്യും. അതാണ് ഗ്രെയ്‌സ് പ്രൊജക്ടിന് കാരണമായിത്തീര്‍ന്നത്.

ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത അനുഭവത്തെ കുറിച്ച് ചെറിസ് ഇങ്ങനെ പറയുന്നു, ഒരാള്‍ അയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് 2009-ല്‍ ചെറിസിനെ വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഫോട്ടോഷൂട്ടിനായി സ്റ്റുഡിയോയിലെത്തുമെന്നും അറിയിച്ചു. അറുപത്തിരണ്ടുകാരിയായിരുന്നു അവര്‍. ഭര്‍ത്താവിനു വേണ്ടിയുള്ള ഭംഗിയുള്ള ഒരു പോര്‍ട്രെയ്റ്റ് വേണമെന്നാണ് എന്നോട് ആവശ്യപ്പെട്ടത്. അവരുടെ കയ്യിലുണ്ടായിരുന്നതോ ശരീരത്തെ ആകെ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും. പിന്നീട് അവര്‍ വസ്ത്രം മാറിത്തുടങ്ങി. പെട്ടെന്നാണ് അര്‍ബുദത്തെ തുടര്‍ന്ന് അവരുടെ ഒരു സ്തനം നീക്കം ചെയ്തിരിക്കുകയാണെന്ന കാര്യം ചെറിസ് ശ്രദ്ധിച്ചത് . അതിന്റെ പേരില്‍ ഭീകരമായ അപകര്‍ഷത അനുഭവിക്കുകയാണവര്‍. അതാരും അറിയാതിരിക്കാനാണ് ശരീരം മുഴുവന്‍ മറയ്ക്കുന്നത്. ചെറിസിന്റെ ഫോട്ടോഗ്രാഫിയെ കുറിച്ചറിഞ്ഞ അവരുടെ ഭര്‍ത്താവ് അവരുടെ അപകര്‍ഷതാ ബോധം മാറ്റാനാണ് അവരെ ചെറിസിന്റെ അരികിലേക്ക് അയച്ചത്.

അങ്ങനെ ഫോട്ടോഷൂട്ട് തുടങ്ങി. കുറേ ചിത്രങ്ങളെടുത്തു. നീക്കം ചെയ്യാത്ത സ്തനത്തില്‍ നിന്നും അവര്‍ വസ്ത്രം മാറ്റി. അപ്പോഴും നീക്കം ചെയ്ത സ്തനം മറച്ചുപിടിച്ചിട്ടുണ്ട്. പക്ഷെ, കുറേ നേരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അവരുടെ ശരീരത്തോട് ഇഷ്ടം തോന്നിത്തുടങ്ങി. അപകര്‍ഷതാ ബോധം മാറി. അവര്‍ മറച്ചിരുന്ന തുണി എടുത്തു മാറ്റിയിട്ട് പറഞ്ഞു. 'ഒടുവില്‍ ഞാനിത് ചെയ്യുന്നു, എനിക്ക് വേണ്ടി മാത്രം' എന്ന്. അതോടെ, പന്ത്രണ്ട് വര്‍ഷത്തെ അപകര്‍ഷതാബോധത്തില്‍ നിന്നും അവര്‍ പുറത്ത് കടന്നു. അവരുടെ ശരീരത്തോട് വല്ലാത്തൊരുതരം സ്‌നേഹവുമായി അവരന്ന് സ്റ്റുഡിയോയില്‍ നിന്നിറങ്ങിയപ്പോള്‍ എനിക്ക് അങ്ങേയറ്റം സന്തോഷം തോന്നി. ഒരുപക്ഷെ, എന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായതായിരുന്നു ആ അനുഭവമെന്ന് പറയാതെ വയ്യ!

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (9 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (16 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (25 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (34 minutes ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (49 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (5 hours ago)

Malayali Vartha Recommends