ബിബിസി തയ്യാറാക്കിയ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ ഒരു മലയാളി വനിതയും! സാമ്പത്തികശേഷി കൊണ്ടും സ്വാധീനം കൊണ്ടും ഉന്നതതലത്തിലുള്ള വ്യക്തിയല്ല, നിലപാടുകള്‍ കൊണ്ട് ശക്തയായ ഈ തുന്നല്ക്കാരി!
ബിബിസിയുടെ വരെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു മലയാളി പെണ്‍കൊടിയുണ്ട് കോഴിക്കോട്. കരുത്തരായ 100 സ്ത്രീകളുടെ പട്ടിക ബി ബി സി തയ്യാറാക്കിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്തണമെന്ന് ബി ബി സിയ്ക്ക് തോന്നിയ കോഴിക്കോട്കാരിയായ വിജി, ഒരു തുന്നല്‍ക്കാരിയാണ്. 2009/10 ല്‍ കോഴിക്കോട് രൂപം കൊണ്ട 'പെണ്‍കൂട്ട' എന്ന സംഘടനയ്ക്ക് നേതൃത്വം നല്കിയവരില് ഒരാളാണ് വിജി. 2018-ല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയതാണ് ബിബിസിയുടെ ഈ റിപ്പോര്‍ട്ട്.
അച്ഛനും അമ്മയും തമ്മില്‍ അധികാരത്തിന്റെ വലിയൊരു അന്തരം തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് സമരം ചെയ്യാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള കരുത്തും ആര്‍ജവവും നേടിയതെന്നും അപ്രകാരം സ്വന്തം അനുഭവങ്ങളും സാഹചര്യങ്ങളുമാണ് തന്നിലെ കരുത്ത് കൂട്ടിയതെന്നും വിജി പറയുന്നു. ഭാര്യയെന്നുള്ള യാതൊരു പരിഗണനയും അച്ഛന് അമ്മയ്ക്ക് നല്‍കിയിരുന്നില്ല. അതിനൊപ്പം ശാരീരിക ഉപദ്രവവും. ഇത്തരം കാര്യങ്ങള്‍ തന്നെ മാനസികമായി ഏറെ അലട്ടിയെന്നും അങ്ങനെയാണ് സമര രംഗത്തേക്കുള്ള കാല്‍വെയ്പ്പ് എന്നും വിജി പറയുന്നു.
2005 മുതല്‍ താന്‍ മിഠായിത്തെരുവിലെ തയ്യല്‍ കടയില്‍ ജോലി ചെയ്യുകയാണ്. അന്ന് അവിടെയെങ്ങും സ്ത്രീകള്‍ക്കായി ഒരു മൂത്രപ്പുര പോലും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് അസംഘടിത മേഖലയിലെ സ്ത്രീകളെ സംഘടിപ്പിച്ച് 2010-ല്‍ മൂത്രപ്പുര എന്നാശ്യവുമായി സമരത്തിന് ഇറങ്ങിയത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഇടോയ്ലറ്റുകള്‍ വന്നത്.
2013-ല്‍ വീ്ണ്ടും വിജിയുടെ നേതൃത്വത്തില്‍ കൂപ്പണ്‍മാള്‍ സമരം നടന്നു. 18 സ്ത്രീകളും 12 പുരുഷന്മാരുമാണ് അന്ന് അവിടെ ജോലിയില്‍ ഉണ്ടായിരുന്നത് എന്നാല്‍ തങ്ങളുടെ അവകാശ സമരപോരാട്ടത്തിന് യാതൊരുവിധ പിന്തുണയും പുരുഷന്മാര് നല്‍കിയിരുന്നില്ലെന്ന് വിജി പറയുന്നു. പിന്നീട് കോര്‍പ്പറേഷനില്‍ കൂലി കൂട്ടിത്തരണമെന്ന ആവശ്യവുമായി സമരം ചെയ്തു. അതും വിജയം കണ്ടു. മുന്‍പ് തുണിക്കടകളില്‍ സ്ത്രീകള്‍ നില്‍ക്കാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ഇരിക്കാനുള്ള സൗകര്യം സമരത്തിന്റെ ഭാഗമായി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാത്തിനും അടിമപ്പെടേണ്ടവളാണ് സ്ത്രീ എന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നും മാറേണ്ടത് സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് എന്നും വിജി പറയുന്നു. സ്ത്രീകളുടെ അവകാശ സമരപോരാട്ടങ്ങളില്‍ വരും കാലങ്ങളില്‍ കൂടുതല്‍ കരുത്തോടെ സമരരംഗത്ത് ഉണ്ടാകും എന്നും വിജി പറയുന്നു.
https://www.facebook.com/Malayalivartha