മരണത്തിനും വേര്‍പെടുത്താനാവാത്ത സൗഹൃദം
റോഡില്‍ രകതം വാര്‍ന്നു കിടക്കുന്ന സഹജീവിയെ അവഗണിക്കുന്ന മനുഷ്യ സമൂഹത്തെ ലജ്ജിപ്പിക്കും വിധം സന്മനസുള്ള ഒരു നായയുടെ സ്നേഹം കൗതുകമാകുന്നു. ബുദ്ധിയുളളവനെന്നും പരിഷ്ക്കാരിയെന്നും ഊറ്റം കൊള്ളുന്ന മനുഷ്യന് ഈ നായയില്‍ നിന്നും ഒരു പാടു പഠിക്കുവാനുണ്ട്. മെക്സിക്കന്‍ സിറ്റിയിലെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച നായ്ക്കളിലൊന്നിനെ ഒരു കാര്‍ ഇടിച്ചു തെറിപ്പിച്ചു. കൂട്ടുകാരനു പറ്റിയ അപകടം കണ്ടു തിരിച്ചെത്തിയ മറ്റൊരു നായ, അപകടം പറ്റിയ നായയുടെ ശരീരം നടുറോഡില്‍ നിന്ന് കടിച്ചു വലിച്ച് റോഡിന്റെ അരികിലേക്ക് മാറ്റിയിട്ടു.
പിന്നെ മുന്‍കാലുകളുപയോഗിച്ച് അപകടം പറ്റിയ നായയെ ഉണര്‍ത്താനുള്ള ശ്രമമായി. വണ്ടിയിടിച്ചപ്പോള്‍ തന്നെ ആ നായ്ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നറിയാതെയാണ് കൂട്ടുകാരന് അവനെ ഉണര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നത്.
മരണത്തിലും വേര്‍പിരിയാത്ത നായ്ക്കളുടെ അപൂര്‍വ സൗഹൃദവും, വഴിയാത്രക്കാരന് പകര്‍ത്തിയ ഫോട്ടോ മെക്സിക്കന്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് സമൂഹത്തില്‍ നായ്ക്കള്‍ കുറച്ചു കൂടി ബഹുമാനം അര്‍ഹിക്കുന്നുവെന്നു പറഞ്ഞ് മൃഗസംരക്ഷണപ്രവര്‍ത്തകര്‍ രംഗത്തു വന്നു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടെങ്കിലും, മറ്റു വാഹനങ്ങള്‍ തന്റെ കൂട്ടുകാരന്റെ ശരീരത്തില്‍ കയറിയിറങ്ങാന്‍ അനുവദിക്കാത്ത ആ നായയുടെ വിവേചന ബുദ്ധിയെ അഭിനന്ദിക്കുകയാണ് ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍.
നടുറോഡില്‍ ഒരു നായയെ ഇടിച്ചു തെറിപ്പിച്ച് ഒരു കാര്‍ പായുന്നതും തൊട്ടുപിറകേ അപകടം പറ്റിയ നായയ്ക്കരികിലേക്ക് ഓടിയെത്തുന്ന മറ്റൊരു നായയെയും കണ്ടു വണ്ടി നിര്‍ത്തിയ ഒരു വഴിയാത്രക്കാരനാണ് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha