എന്റെ മാതാവേ!!! ഇതൊരു ഒന്നൊന്നര പണിയായിപ്പോയി; പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിംങിനിടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് കല്ല്യാണ വീഡിയോ... ഡെന്നിയെയും പ്രിയയെയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസുമാണ് ഫ്രെയിമിൽ. അങ്കമാലി കിടങ്ങൂർ സ്വദേശി ജിബിൻ ദേവ് ആണ് ക്യാമറമാൻ. ഒരു കല്യാണമുണ്ടായാല്‍ ആരെ വിളിച്ചില്ലേലും ന്യൂജനറേഷന്, ക്യാമറാമാനെ വിളിക്കും. സേവ് ദി ഡേറ്റ് മുതല്‍ കല്ല്യാണ വീഡിയോവരെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി പ്രിയ റോസിന്റെയും കല്ല്യാണ വീഡിയോയാണ്.
കുട്ടനാട്ടിൽ വെച്ച് നടന്ന പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിംങിനിടെ ആണ് ചിരി പടർത്തിയ സംഭവം. മുകളിലേക്ക് നോക്കി അതിമനോഹരമായി പോസ് ചെയ്യുന്ന ദമ്പതികളോട് ‘ബ്യൂട്ടിഫുൾ’ എന്ന് പറയുന്ന ക്യാമറാമാന്. എന്നാൽ അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞ് ഇരുവരും വെള്ളത്തിലേക്ക് വീഴുന്നതോടെ റൊമാൻസ് ‘ഹ്യൂമർ’ ആയി മാറി. ഫ്രെയിമിൽ കൂട്ടച്ചിരി. വഞ്ചി മറിയുന്നതിനു മുൻപ് യുവതി എന്റെ മാതാവേ എന്ന് പറയുന്നുണ്ടായിരുന്നു .
അതെ ക്യാപ്ഷനിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . പ്രണയാതുരമായ കല്ല്യാണ വീഡിയോ എടുക്കാന്‍ ദമ്ബതികളെ തോണി കയറ്റി വിട്ട ക്യാമറാമാന് ജിബിന്ദേവ് സ്വപ്നത്തില്‍പ്പോലും ചിന്തിച്ചുകാണില്ല താനെടുക്കാന്‍ പോകുന്നത് ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു വീഡിയോയാരിക്കുമെന്ന്.
https://www.facebook.com/Malayalivartha